എ.ടി.എമ്മില്‍ പണമില്ല; പൊലിസുകാരനോട് കയര്‍ത്ത് ഗെയ്ക്‌വാദ്- vedio
മുംബൈ: ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിക്കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് വീണ്ടും വിവാദത്തില്‍. മഹാരാഷ്ട്രയിലെ മറാത്താവാഡ മേഖലയില്‍ എ.ടി.എം പ്രവര്‍ത്തിക്കാത്തതിനെ ചൊല്ലി പൊലിസുകാരനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതാണ് ഇത്തവണത്തെ വിവാദത്തിന് കാരണമായത്.
പൊലിസുകാരനോട് കയര്‍ത്തു സംസാരിക്കുന്ന ഗെയ്ക്‌വാദിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.
എ.ടി.എമ്മില്‍ നിന്നും പണം ലഭിക്കാതെ വന്നപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്. മറ്റൊരു എ.ടി.എമ്മില്‍ നിന്നും പണമെടുക്കാനായി അദ്ദേഹം തന്റെ ജോലിക്കാരനെ പറഞ്ഞയച്ചെങ്കിലും അവിടെയും സ്ഥിതി വിഭിന്നമല്ലായിരുന്നു. മറ്റു ചില എ.ടി.എമ്മുകളില്‍ കയറി നോക്കിയെങ്കിലും അവിടെ നിന്നും പണം ലഭിച്ചില്ല. ഇതോടെ എ.ടി.എമ്മിന് പുറത്ത് ഗെയ്ക് വാദും അനുയായികളും പ്രതിഷേധം സംഘടിപ്പിച്ചു
ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ പൊലിസുകാര്‍ എത്തി പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും എം.പി ഇത് നിരാകരിച്ചു.
കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇവിടത്തെ എടിഎമ്മുകളില്‍ പണമില്ല. ഞങ്ങളെന്ത് ചെയ്യണം? നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം എല്ലാ പഴയപടിയാകാന്‍ 50 ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചത്. ഞങ്ങള്‍ 100 ദിവസം കാത്തിരുന്നു. പിന്നെ അത് 200 ദിവസമായി. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ധനകാര്യ മന്ത്രിമാരാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. - ഗെയ്ക് വാദ് പറഞ്ഞു.
എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയ ഗെയ്ക്ക് വാദിന് നേരത്തെ വിമാന കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് എംപി പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞതോടെയാണ് കമ്പനികള്‍ വിലക്ക് നീക്കാന്‍ തയ്യാറായത്.
#WATCH: Shiv Sena MP Ravindra Gaikwad argues with a police officer in Latur (Maharashtra) during a protest over a non-functioning ATM pic.twitter.com/k1rCa12aGc
— ANI (@ANI_news) April 19, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."