വിവാഹാഘോഷത്തിനുള്ള പണം കൊണ്ട് മൂന്ന് നിര്‍ധനകുടുംബത്തിന് വീടൊരുക്കി
മണ്ണാര്‍ക്കാട്: ആഡംബര വിവാഹങ്ങള്‍ നടത്തി ധനദുര്‍വിയോഗവും പ്രശസ്തിയും നിര്‍ലോഭം നടത്തുന്നവര്‍ക്ക് അനുകരണീയ മാതൃകയുമായി മണ്ണാര്‍ക്കാട് ഒരുമഹാമനസ്‌കന്‍.തന്റെ മകളുടെ വിവാഹം നടത്താന്‍ വേണ്ടി മാറ്റിവെച്ച തുകകൊണ്ട് നിര്‍ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള പാര്‍പ്പിടം നിര്‍മിച്ച് നല്‍കിയിരിക്കുന്നു പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത ഒരനുഭാവി.ഇവര്‍ക്കുള്ള വീടിന്റെ താക്കോല്‍ ദാനം ഇന്ന് നടക്കുന്നതോടെ വീടെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.സ്വന്തമായി സ്ഥലം പോലുമില്ലാത്ത മൂന്ന് നിര്‍ധനരെ കണ്ടെത്താനും പ്രവര്‍ത്തനങ്ങള്‍ മുന്നിട്ടിറങ്ങുകയും ചെയ്ത സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയുടെ ഓഫീസുല്‍ഘാടനവുംഇന്ന് വൈകുന്നേരം 5 മണിക്ക് പ്രതിഭ തീയേറ്ററിന് സമീപം നടക്കും.
ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സിദ്ധീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും.ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനാവും.കെ.പി.എസ്.പയ്യനെടം മുഖ്യ പ്രഭാഷണം നടത്തും.കൃഷണ കുമാര്‍ മാസ്റ്റര്‍ സ്വാഗതവും,അബ്ദുല്‍ ഹാദി നന്ദിയും പറയും.യോഗത്തില്‍ എം.കെ.സുബൈദ,ടി.ആര്‍.സെബാസ്റ്റ്യന്‍,സാമൂഹ്യ പ്രവര്‍ത്തക ഉമ പ്രേമന്‍,യു.ടി.രാമകൃഷ്ണന്‍,വി.വി.ഷൗക്കത്തലി,ടി.എ.സലാം മാസ്റ്റര്‍,പാലോട് മണികണ്ഠന്‍,അഡ്വ.ജയകുമാര്‍,ടി.കെ.സുബ്രമണ്യന്‍,സ്റ്റാന്‍ലി വാകയില്‍,സദഖത്തുല്ല പടലത്ത്,അയ്യപ്പന്‍,ഷഹന കല്ലടി,പഴേരി ശരീഫ് ഹാജി,മുഹമ്മദ് ചെറൂട്ടി,കെ.സി.കെ.സെയ്ദലി,ഡോ.കമ്മാപ്പ,ഡോ.ഷിഹാബുദ്ധീന്‍,ശാഹുല്‍ ഹമീദ്,നഷീദ് പിലാക്കല്‍,അസ്ലം അച്ചു സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."