വാഹനത്തില്‍നിന്നു ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്ത് മന്ത്രിമാര്‍
തിരുവനന്തപുരം: വി.ഐ.പികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എര്‍പ്പെടുത്തിയ വിലക്കിന് പിന്തുണയുമായി മന്ത്രിമാര്‍. കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസകും മാത്യു ടി. തോമസും തങ്ങളുടെ ഔദ്യോഗിക വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു.
മെയ് ഒന്നുമുതല്‍ ഇത് നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശമെങ്കിലും അതിന് മുന്‍പേ തന്നെ അനുകൂല പ്രതികരണവുമായി വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവരും ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി.
കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തെ എല്ലാ ജനങ്ങളും വി.ഐ.പികളാണെന്നാണ് ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."