HOME
DETAILS

ദക്ഷിണ ചൈനാകടല്‍ വ്യോമപ്രതിരോധ മേഖലയാക്കുമെന്ന് ചൈന

  
backup
July 14 2016 | 05:07 AM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%be%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%aa

 


ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ തങ്ങളുടെ പരമാധികാരം കാത്തുസൂക്ഷിക്കാന്‍ വ്യോമപ്രതിരോധ മേഖലയാക്കുമെന്ന് ചൈന. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ ചൈനയുടെ പുതിയ പ്രസ്താവന മേഖലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലിയു സെന്‍മിന്‍ ആണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്.
ദക്ഷിണ ചൈനാകടലില്‍ ചൈനയ്ക്ക് നിയമപരമായ അധികാരമില്ലെന്നുള്ള യു.എന്‍ കോടതിയുടെ വിധിക്കെതിരേയാണ് ചൈനയുടെ പ്രതികരണം. കേസില്‍ ഫിലിപ്പൈന്‍സിന് അനുകൂലമായായിരുന്നു വിധി.
തന്ത്രപ്രധാന മേഖലയായ ദക്ഷിണ ചൈനാ കടല്‍ കൈയേറി സ്വന്തം പ്രദേശമാക്കി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റത് ചൈനയെ പ്രകോപിപ്പിച്ചു. തങ്ങള്‍ക്കെതിരേ എത്രത്തോളം ഭീഷണിയുണ്ടാകുന്നുവോ അത് അനുസരിച്ചായിരിക്കും തുടര്‍നീക്കമെന്ന് ചൈന പറഞ്ഞു. ദക്ഷിണ ചൈന കടലിനെ സമാധാനവും സഹകരണവും സൗഹൃദവും നിറഞ്ഞ ഇടമാക്കാനാണ് ചൈന ആഗ്രഹിക്കുന്നത്.
വ്യോമപ്രതിരോധ മേഖലയെന്നാല്‍ ചൈനീസ് സൈന്യത്തിന് സര്‍വാധികാരമുള്ള മേഖലയായി ദക്ഷിണ ചൈന കടല്‍ മാറുമെന്നാണ് അര്‍ഥം.
വിദേശ വിമാനങ്ങളെ മേഖലയില്‍ പ്രവേശിപ്പിക്കാതിരിക്കാനും ഇവയുടെ നിരീക്ഷണം അവസാനിപ്പിക്കാനും ഇതോടെ ചൈനയ്ക്കാവും. 2013ല്‍ കിഴക്കന്‍ ചൈന കടലില്‍ വ്യോമപ്രതിരോധ മേഖല തീര്‍ക്കാനുള്ള ശ്രമം അയല്‍രാജ്യമായ ജപ്പാന്‍ എതിര്‍ത്തിരുന്നു. ജപ്പാന് പിന്തുണയുമായി അമേരിക്കയും സഖ്യ ശക്തികളുമെത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago