കേരളം തൊഴില്‍-നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി രാമകൃഷ്ണന്
കോഴിക്കോട്: എഴുത്തു ലോട്ടറികള്‍ക്കും ഒറ്റ ലോട്ടറികള്ക്കുമെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു വരികയാണെന്നും കേന്ദ്ര നിയമത്തിന്റെ പഴുത് ഉപയോഗിച്ച് സംസ്ഥാനത്ത് കടന്നുകയറാനുള്ള ഇതരസംസ്ഥാന ലോട്ടറികളുടെ ശ്രമം തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തൊഴില്‍-എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ടൗണ്‍ഹാളില്‍ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ജില്ലാതല മുച്ചക്ര സ്കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡാണ് ജില്ലാതല സ്കൂട്ടര്‍ വിതരണം സംഘടിപ്പിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഭിന്നശേഷിക്കാരായ 18 പേര്‍ക്ക് മുച്ചക്ര സ്കൂട്ടര്‍ വിതരണം ചെയ്തു. വ്യാജ ലോട്ടറി തടയുന്നതിനായി എല്ലാ ടിക്കറ്റുകളിലും അഞ്ചുതരം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാഗ്യക്കുറിയില്‍ നിന്നുള്ള വിറ്റുവരവ് പതിനായിരം കോടിയിലേക്ക് എത്തുകയാണ്. ക്ഷേമനിധി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും നടപടി എടുക്കുന്നുണ്ട്. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര് ജയപ്രകാശ് അധ്യക്ഷനായി. കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് മെമ്പര്‍ ഗിരീഷ് കീര്‍ത്തി, സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് എം.ഡി കെ. മൊയ്തീന്‍കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, ലോട്ടറി ഏജന്റ്സ് സെലേഴ്സ് യൂനിയന്‍ സി.ഐ.ടി.യു സെക്രട്ടറി പി.ആര് സോമന്, ലോട്ടറി ഏജന്റ്സ് സെലേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ജോയ് പ്രസാദ് പുലിക്കല്‍, ലോട്ടറി ഏജന്റ്സ് സെലേഴ്സ് സംഘ് ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.കെ പ്രേമന്, ലോട്ടറി ട്രേഡേഴ്സ് യൂനിയന്‍ എ.ഐ.ടി.യു.സി സെക്രട്ടറി പി.കെ നാസര്‍, കേരള ലോട്ടറി ഏജന്റസ് അസോസിയേഷന് സംസ്ഥാന ജന. സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്, വിനയകൃഷ്ണന്‍ പ്രസംഗിച്ചു. എം. രാജ്കപൂര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."