HOME
DETAILS

ഉത്തരക്കടലാസുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 31 2019 | 00:03 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7

കോട്ടയം: വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലകളും ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
എം.ജി സര്‍വകലാശാലയിലെ ബി.കോം പരീക്ഷയുടെ ഉത്തരക്കടലാസ് പരീക്ഷാ ക്യാംപില്‍നിന്നും നഷ്ടപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ ശക്തവും കര്‍ശനവുമായ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി സര്‍വകലാശാല 2018 ഫെബ്രുവരി 16ന് നടത്തിയ ബി.കോം ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പരീക്ഷയുടെ ഒരു ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിലാണ് ഉത്തരവ്.
തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി സെര്‍ജിയോ ജോയിയാണ് തന്റെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെതിരേ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. മനുഷ്യാവകാശ കമ്മിഷന്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറില്‍നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ 2019 ജനുവരി 17ന് ഒരു കമ്മിഷനെ നിയോഗിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരക്കടലാസ് നഷ്ടമായതായി ഉറപ്പായാല്‍ ഫീസ് ഈടാക്കാതെ വിദ്യാര്‍ഥിക്കുവേണ്ടി പ്രത്യേക പരീക്ഷ നടത്തുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
തന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഒരു വിദ്യാര്‍ഥി പരീക്ഷയെഴുതുന്നതെന്നും അതിന് ചെലവഴിക്കുന്ന സമയവും അധ്വാനവും ചെറുതല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഒരു തവണ എഴുതിയ പരീക്ഷ തന്റേതല്ലാത്ത കാരണത്താല്‍ വീണ്ടും എഴുതേണ്ടി വരുമ്പോള്‍ അത് മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ വഴിവക്കിലും റോഡുവക്കിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. വിദ്യാര്‍ഥികളോട് കാണിക്കുന്ന അനീതിയും ക്രൂരതയുമാണ് ഇത്തരം സംഭവങ്ങള്‍. ഉത്തരക്കടലാസുകള്‍ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നതിലെ അലംഭാവവും ലാഘവത്വവുമാണ് ഇതില്‍നിന്ന് പ്രകടമാവുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
ഉത്തരക്കടലാസുകള്‍ സൂക്ഷ്മതയോടെയും സുരക്ഷിതത്വത്തോടെയും കൈകാര്യം ചെയ്യണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. എത്രയുംവേഗം പ്രത്യേക പരീക്ഷ നടത്തി പരാതിക്ക് പരിഹാരം കാണണമെന്നും മേലില്‍ ഇത്തരം പരാതികള്‍ ഉണ്ടാകരുതെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്കാണ് ഉത്തരവ് നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago