HOME
DETAILS
MAL
സക്കീര്‍ ഹുസൈനെതിരേ നടപടിക്ക് ശുപാര്‍ശ
backup
June 20 2020 | 03:06 AM
തീരുമാനം അടുത്ത സെക്ര േട്ടറിയറ്റ് യോഗത്തില്‍
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീര്‍ ഹുസൈനെ നീക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ് റിപ്പോര്‍ട്ട് ചെയ്തത്.
വ്യക്തിപരമായ കാരണങ്ങളാല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ വിഷയം അടുത്ത വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.സംസ്ഥാന സമിതി അംഗം സി.എം ദിനേശ് മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തുകയും കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീര്‍ ഹുസൈനെ നീക്കാനും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും ജില്ലാ സെക്രട്ടറിയേറ്റിന് ശുപാര്‍ശ ചെയ്തത്. ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സെക്രട്ടറിയേറ്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."