HOME
DETAILS
MAL
ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
backup
June 20 2020 | 03:06 AM
ദിവ്യ ഗോപിനാഥ് തിരുവനന്തപുരം ഡി.സി.പി
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍ കൂടിയായ ഐ.പി.എസ് ഉദ്യോഗസ്ഥ ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം നഗരത്തില്‍ ഡി.സി.പിയായി നിയമിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കുവഹിക്കും. തിരുവനന്തപുരം ഡി.സി.പി ആയിരുന്ന ആര്. കറുപ്പസ്വാമിയെ ഇടുക്കി ജില്ലാ പൊലിസ് മേധാവിയായും ഇടുക്കിയിലുണ്ടായിരുന്ന പി.കെ മധുവിനെ ഇടുക്കിയില്‍ ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു. ജെ. ജയന്തിനെ കെ.എ.പി ബറ്റാലിയന് മൂന്നിന്റെ കമാന്റന്റായി നിയമിച്ചു. കെ.എ.പി അഞ്ചാം ബറ്റാലിയന് കമാന്റന്റിന്റെ അധിക ചുമതലയും വഹിക്കും. പഠനാവധി കഴിഞ്ഞ് തിരിച്ചെത്തിയ ആര്.നിശാന്തിനിയെ റെയില്‍വേ എസ്.പിയായി നിയമിച്ചു. വുമണ്‍ ബറ്റാലിയന് കമാന്റന്റിന്റെ അധിക ചുമതലയും ഇവര്‍ വഹിക്കും. നവനീത് ശര്‍മയെ റിസര്‍വ് ബറ്റാലിയന് കമാന്റന്റായും അരവിന്ദ് സുകുമാറിനെ ഐ.സി.ടി എസ്.പിയായും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."