HOME
DETAILS

ഷര്‍ജീല്‍ ഇമാമിനെതിരായ കേസുകള്‍ സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു

  
backup
June 20 2020 | 03:06 AM

%e0%b4%b7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%ae%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95
 
 
 
ന്യൂഡല്‍ഹി: പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭ നേതാവും ഷഹീന്‍ബാഗ് സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജെ.എന്‍.യു വിദ്യാര്‍ഥിയുമായ ഷര്‍ജീല്‍ ഇമാമിനെതിരായി വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, അസം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു സ്റ്റേ ചെയ്ത് ഒറ്റക്കേസാക്കി പരിഗണിക്കണമെന്നായിരുന്നു ഷര്‍ജീല്‍ ഇമാമിന്റെ ആവശ്യം. 
നേരത്തെ കോടതി കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാനങ്ങളോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു സംസ്ഥാനം പോലും തങ്ങളുടെ നിലപാട് അറിയിച്ചില്ലെന്ന് ഷര്‍ജീലിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഇതിനിടെ, അഭിഭാഷകന്‍ ഗരിമ പ്രസാദ് ഉത്തര്‍പ്രദേശിന്റെ മറുപടി സമര്‍പ്പിച്ചതായി വ്യക്തമാക്കി. മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അസമും മണിപ്പൂരും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി മൂന്നാഴ്ച സമയം അനുവദിച്ചു. 
അടുത്തയാഴ്ച സുപ്രിംകോടതിയുടെ വേനല്‍ക്കാല അവധി ആരംഭിക്കുന്നതിനാല്‍ കേസ് നീളാതിരിക്കാന്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് സിദ്ധാര്‍ത്ഥ് ദവെ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago