HOME
DETAILS

സഹിഷ്ണുതയുടെ പ്രസക്തി: വര്‍ത്തമാനകാല യുഗത്തില്‍

  
backup
March 31 2019 | 00:03 AM

tolerance-current-time-quote-spm-today-articles

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മുസ്‌ലിം പള്ളികള്‍ക്കു നേരേയുണ്ടായ ആക്രമണത്തില്‍ മലയാളിയായ അന്‍സി ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെടുകയും 20ലധികം പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ വംശജനായ ബ്രന്റന്‍ ടൊറന്റിനെ ഈ നീചകൃത്യത്തിനു പ്രേരിപ്പിച്ചത് തികഞ്ഞ അസഹിഷ്ണുതയും വര്‍ണവെറിയുമാണ്.
ഏതു മതവിശ്വാസിയെയും ഏതു വര്‍ണത്തില്‍പ്പെട്ടവനെയും ഒരുപോലെ മനുഷ്യനായി കാണാനുള്ള സഹിഷ്ണുതാ മനോഭാവമാണ് ടൊറന്റിന് ഇല്ലാതെ പോയത്. അതുതന്നെയാണ് ലോകത്തു പലര്‍ക്കും ഇല്ലാത്തതും. ലോകത്ത് അവതരിപ്പിക്കപ്പെട്ട എല്ലാ ദര്‍ശനങ്ങളും സഹിഷ്ണുതയെ നന്മയുടെ ആധാരശിലയായി വിശേഷിപ്പിക്കുമ്പോഴാണ് ഇത്തരത്തില്‍ കറുത്ത മനോഭാവം വളരുന്നതെന്നതു ശ്രദ്ധിക്കേണ്ടതാണ്.


മനുഷ്യന്റെ അന്തസ്സിനെയും മാനവരാശിയുടെ സമഭാവനയെയും മനുഷ്യാവകാശങ്ങളെയും അംഗീകരിക്കലാണു സഹിഷ്ണുത. മനുഷ്യര്‍ ഭാവത്തിലും സാഹചര്യത്തിലും സ്വഭാവത്തിലും മൂല്യത്തിലും വ്യത്യസ്തരാണങ്കിലും അവര്‍ക്കു തനതായ രീതിയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തെയാണു സഹിഷ്ണുതയെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴ്ഘടകമായ യുനെസ്‌കോ നിര്‍വചിക്കുന്നു
സഹിഷ്ണുതയെയും സമഭാവനയെയും മഹിതമായ ദര്‍ശനമായാണ് ഇസ്‌ലാം കാണുന്നത്. മതങ്ങളിലും സമൂഹങ്ങളിലും സമുദായങ്ങളിലും കുടുംബങ്ങളിലും രാഷ്ട്രങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും സഹിഷ്ണുത അനിവാര്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. എല്ലാ മതക്കാരോടും സഹിഷ്ണുതയോടെയുള്ള സഹവര്‍ത്തിത്വമെന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണം.
മനുഷ്യസമൂഹമെല്ലാം പരസ്പരം സഹോദരന്മാരാണെന്നും ഇതര മതസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുകയെന്നതു ധാര്‍മിക ബാധ്യതയാണെന്നുമാണ് ഇസ്‌ലാം കരുതുന്നത്. അവിടെ കറുത്തവന്‍ വെളുത്തവന്‍ നാട്ടുകാരന്‍ കുടിയേറിയവന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവൊന്നുമില്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതവും(109:6).


ഈ സൂക്തം കൊണ്ടുദ്ദേശിക്കുന്നത് ഒരു മുസ്‌ലിം ഏക ദൈവാരാധനയുള്‍പ്പെടെയുള്ള തന്റെ വിശ്വാസകാര്യങ്ങള്‍ നിലനിര്‍ത്തിത്തന്നെ ബഹുദൈവ വിശ്വാസികള്‍ക്ക് അവരുടെ മതവും ആരാധന രീതിയുമായി തുടരാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നാണ്. അല്ലാതെ ഏക ദൈവാരാധകര്‍, ബഹുദൈവാരാധകര്‍, കറുത്തവര്‍, വെളുത്തവര്‍ എന്ന വേര്‍തിരിവുണ്ടാക്കി തമ്മില്‍ കലഹിക്കാനും കൂട്ടക്കുരുതി നടത്താനുമല്ല ശ്രമിക്കേണ്ടത്. എല്ലാ മതസ്ഥരുമായും സഹിഷ്ണുതയോടെയും സഹവര്‍ത്തിത്വത്തിലൂടേയും ജീവിക്കുകയെന്നതാണു ഖുര്‍ആന്‍ ലോകത്തിനു നല്‍കുന്ന സന്ദേശം.
വീണ്ടും ഖുര്‍ആന്‍ പറയുന്നു: 'മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമില്ല. (2 :256)
ഈ വചനത്തിലൂടെയും എല്ലാവിധ സമൂഹവുമായും സഹിഷ്ണുതയോടെ വര്‍ത്തിക്കണമെന്നാണ് ഉദ്‌ബോധിപ്പിക്കുന്നത്. സഹവര്‍ത്തിത്വത്തിന്റെയും സമഭാവനയുടെയും പ്രതീകമായ മുഹമ്മദ് നബി(സ) ഇതര മതസ്ഥരുമായി സഹിഷ്ണുതയോടെ കഴിയണമെന്നാണ് ലോകത്തോട് ആഹ്വാനം ചെയ്തത്.
ഒരിക്കല്‍ ഒരു മൃതദേഹം കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ മുഹമ്മദ് നബി(സ) ബഹുമാനപൂര്‍വം എഴുന്നേറ്റു നിന്നു. അനുചരന്മാര്‍ അത്ഭുതത്തോടെ ചോദിച്ചു. 'അതൊരു ജൂതന്റെ ശവമല്ലേ.'
നബി(സ) പ്രതിവചിച്ചതിങ്ങനെ: 'അദ്ദേഹം മനുഷ്യനല്ലേ.' (ബുഖാരി, മുസ്ലിം)


അസ്മ(റ) നിവേദനം: പ്രവാചകന്റെ കാലത്ത് ബഹുദൈവ വിശ്വാസിയായിരുന്ന എന്റെ മാതാവ് സഹായം ചോദിച്ച് എന്റെ സമീപം വരികയുണ്ടായി. ഞാന്‍ ഇതിനെക്കുറിച്ചു നബി(സ)യോടു മതവിധി അന്വേഷിച്ചു. അവരുമായി കുടുംബ ബന്ധം നിലനിര്‍ത്തേണ്ടതുണ്ടോ എന്നതായിരുന്നു അറിയേണ്ടിയിരുന്നത്.
നബി(സ) പറഞ്ഞു: 'നീ അവരുമായി കുടുംബ ബന്ധം പുലര്‍ത്തുക.'
പ്രബല മതസ്ഥര്‍ ആയിരുന്ന ക്രൈസ്തവരോടും ജൂതരോടും പ്രവാചകന്‍ നല്ല സഹിഷ്ണുതയോടെ പെരുമാറി. പല വിധത്തില്‍ സഹായിച്ചും മാനിച്ചും സ്ഥിര സൗഹൃദം നിലനിര്‍ത്തിയും പ്രവാചകന്‍ ജീവിച്ചു.
സത്യവിശ്വാസത്തിന്റെ അനിവാര്യമായ താല്‍പ്പര്യമെന്ന നിലയ്ക്കാണു മുസ് ലിംകള്‍ ഇതര മതസ്ഥരുമായി ലൗകിക ജീവിത ബന്ധങ്ങള്‍ നല്ല നിലയില്‍ പുലര്‍ത്തിപ്പോരണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാം മാനവികതയ്ക്കും സഹിഷ്ണുതക്കും മഹത്വം കല്‍പ്പിക്കുന്ന മതമാണ്. മനുഷ്യനെ ആദരിച്ചിരിക്കുന്നുവെന്നാണു ഖുര്‍ആന്‍ പറയുന്നത്.
'തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന്, അവര്‍ക്കു നാം ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുളളവരില്‍ നിന്ന് മിക്കവരേക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ടത നല്‍കുകയും ചെയ്തിരിക്കുന്നു. (സൂറത്തുല്‍ ഇസ്‌റാഅ്: 70)
ഹൈന്ദവ ദര്‍ശനത്തിലും സഹിഷ്ണുതയ്ക്കു പ്രാധാന്യം നല്‍കുന്നുണ്ട്. ശ്രീ നാരായണ ഗുരു സര്‍വ മതങ്ങളെയും ജനതയെയും ആദരിച്ചു. ഏക ദൈവാരാധകരോടും ബഹു ദൈവാരാധകരോടും സ്‌നേഹത്തിലും പരസ്പര സൗഹാര്‍ദത്തിലും വര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 'ഒരു ജാതി ഒരു മതം ഒരു ദൈവം ' എന്ന തന്റെ വിഖ്യാതമായ വരികളിലൂടെ സ്വാമിജി സഹിഷ്ണുതയുടെ ഒരു വലിയ സന്ദേശമാണ് ലോകത്തിന് നല്‍കിയത്.
കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കര്‍ത്താവായി അറിയപ്പെട്ട ശ്രീ നാരായണ ഗുരു 1924ല്‍ നടന്ന ഒരു സര്‍വ മത സമ്മേളനത്തില്‍ നല്‍കിയ സന്ദേശം ഇപ്രകാരമായിരുന്നു.


' മഹത്തായ ഈ മത പ്രതിനിധി സഭയിലൂടെ കൂടുതല്‍ വ്യക്തമാകുന്നത് എല്ലാ മതങ്ങളുടേയും ആത്യന്തിക ലക്ഷ്യം ഒന്നാണ് എന്നതാണ്. അതുകൊണ്ട് പരസ്പരം കലഹത്തില്‍ മുഴുകേണ്ട ആവശ്യം വ്യത്യസ്ത മതാനുയായികള്‍ക്ക് ഇല്ല.' എല്ലാ മതസ്ഥരും സഹിഷ്ണുതയോടെയും സമഭാവനയോടെയും വര്‍ത്തിക്കണമെന്ന ഒരു വലിയ സന്ദേശമണ് സര്‍വമത സമ്മേളനത്തില്‍ സ്വാമി ജി ആഹ്വാനം ചെയ്തത്.
ക്രൈസ്തവ ദര്‍ശനവും സഹിഷ്ണുതയ്ക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്നു. അഭിപ്രായങ്ങളുടെ മേല്‍ കലഹിക്കരുത് (റോമന്‍സ്: 14 :ക 4) എന്ന ക്രൈസ്തവ ദര്‍ശനവും മനുഷ്യര്‍ക്കിടയില്‍ സഹിഷ്ണുതയെ ഉദ്‌ഘോഷിക്കുന്നു.
ജി.സി.സി. രാഷ്ട്രങ്ങളില്‍ പെട്ട യു.എ.ഇ. 2019 ദി ഇയര്‍ ഓഫ് ടോളറന്‍സ് സഹിഷ്ണുതയുടെ വര്‍ഷം ആയാണ് ആചരിക്കുന്നത്. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആചരണത്തില്‍ മാനവ ജനതയ്ക്കിടയില്‍ തികച്ചും അനിവാര്യമായ സഹിഷ്ണുതയെയാണ് ഉദ്‌ഘോഷിക്കുന്നത്. യു.എ.ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറയുന്നത് കാണുക: സഹിഷ്ണുത, ബഹു വിശ്വാസങ്ങള്‍ക്കിടയിലുള്ള സമത്വം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാതെ നമ്മുടെ രാജ്യത്തിന് ഭാവിയില്ല, യു.എ.ഇയുടെ സഹിഷ്ണുതാ വര്‍ഷാചരണത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞു.
'ഭവ്യമായിരിക്കണം ചിന്തയും പ്രവൃത്തിയും
ദൈവ സന്തതികളായി കാണണം പരസ്പരം' എന്ന പ്രശസ്ത കവി പാലായുടെ വരികളും മനുഷ്യര്‍ക്കിടയില്‍ സഹിഷ്ണുതയെയും സമഭാവനയെയുമാണ് ഉദ്‌ഘോഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago