HOME
DETAILS
MAL
ജലസ്രോതസില്‍ മാലിന്യം തള്ളല്‍; മൂന്നു പേര് പിടിയില്‍
backup
April 20 2017 | 19:04 PM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കൈതച്ചിറ മാസപ്പറമ്പില്‍ കുന്തിപ്പുഴയുടെ കൈവഴിയായ പൊട്ടിത്തോടില് മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ മൂന്നു പേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. പെരിഞ്ചോളം സ്വദേശി മുഹമ്മദാലി (71), പയ്യനെടം സ്വദേശി ശമീര്‍ (25), അലനല്ലൂര്‍ സ്വദേശി ഫായിസ് (21) എന്നിവരെയാണ് ബുധനാഴ്ച രാത്രി 10 മണിയോടെ പിടികൂടിയത്.
വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം ചാക്കിലാക്കി മോട്ടോര്‍ സൈക്കിളില്‍ എത്തി തോട്ടില്‍ നിക്ഷേപിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്പിക്കുകയായിരുന്നു. ഇതിനിടെ മണലടി റോസ് ഗാര്‍ഡനില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് 60 ചാക്ക് അറവുമാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. മാലിന്യം നിക്ഷേപിക്കാനെത്തിയതെന്ന് സംശയിക്കുന്ന വാഹനം പൊലിസ് പിടികൂടിയിട്ടുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."