HOME
DETAILS

ഇങ്ങനെയൊരു ഭരണാധികാരി ഞങ്ങള്‍ക്ക് ഇല്ലാതെ പോയല്ലോ

  
backup
March 31 2019 | 00:03 AM

national-leader-not-we-nz-spm-veenduvicharam

ലോകത്തെ നടുക്കിയ അതിക്രൂരമായ വംശീയ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ 'അഭിമാനിക്കുന്നു' എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ വളരെ കരുതല്‍ വേണം. പെട്ടെന്നു തെറ്റിദ്ധരിക്കപ്പെടാവുന്നതും പ്രകോപനത്തിനു കാരണമായേക്കാവുന്നതുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ പദം. പ്രത്യേകിച്ച്, ഒരു മലയാളിയുള്‍പ്പെടെ അന്‍പതുപേര്‍ കൊല്ലപ്പെട്ട മഹാദുരന്തമാകുമ്പോള്‍.
പക്ഷേ...,
അന്‍പതുപേരുടെ ജീവന്‍ കവര്‍ന്ന ആ പൈശാചിക സംഭവത്തിനു തൊട്ടുപിന്നാലെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ നടത്തിയ പ്രതികരണങ്ങളും അവരുടെ പ്രവൃത്തികളും ഓര്‍ക്കുമ്പോള്‍..,
അവര്‍ക്കൊപ്പം ഒരേ മനസ്സായി നിന്ന ന്യൂസിലന്‍ഡ് ജനതയെ ഓര്‍ക്കുമ്പോള്‍..,
തങ്ങളെ വംശീയമായി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു വര്‍ഗ,വര്‍ണ,വംശ ഭ്രാന്തന്‍ നടത്തിയ നിഷ്ഠൂരമായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലും പ്രതിഷേധത്തിന്റെ മറവിലൂടെ നാടാകെ അക്രമം പടര്‍ത്താന്‍ ശ്രമിക്കാതിരുന്ന അവിടത്തെ മുസ്‌ലിം സഹോദരന്മാരുടെ ക്ഷമാശീലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍..,


കൊലയാളി ക്രിസ്തുമത വിശ്വാസിയാണെങ്കിലും അയാളെ ഒരു തരത്തിലും ന്യായീകരിക്കാന്‍ ശ്രമിക്കാതെ മുസ്‌ലിം സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ഓടിയെത്തിയ, മലയാളിയായ ജോര്‍ജ് ഉള്‍പ്പെടെയുള്ള ന്യൂസിലന്‍ഡിലെ ക്രിസ്തുമത വിശ്വാസികളുടെ നന്മനിറഞ്ഞ മനസ്സിനെക്കുറിച്ചോര്‍ക്കുമ്പോള്‍...'അഭിമാനിക്കുന്നു'വെന്നല്ലാതെ മറ്റെന്താണു നമുക്കു പറയാനാവുക.
ലോകം മുഴുവന്‍ വെറുപ്പിന്റെയും പകയുടെയും തത്വശാസ്ത്രങ്ങള്‍ പടര്‍ത്താന്‍ വംശീയവാദികളും മതഭ്രാന്തന്മാരും കൊണ്ടുപിടിച്ചു ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്, ന്യൂസിലന്‍ഡിലെ പ്രിയപ്പെട്ടവരേ.., നിങ്ങളുടെ നല്ല മനസ്സിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അഭിമാനിക്കാതിരിക്കാനാകുന്നില്ല. നിങ്ങളെപ്പോലുള്ള സുമനസ്സുകള്‍ ജീവിക്കുന്ന ഈ ലോകത്തും കാലത്തും ജീവിക്കാനായതില്‍ തീര്‍ച്ചയായും അഭിമാനം തോന്നുന്നു.
ഈ ഭൂഗോളത്തിലൊരു മൂലയില്‍ നടുക്കടലിലെ കുറേ കൊച്ചുദ്വീപുകളടങ്ങുന്ന ന്യൂസിലന്‍ഡ് പണ്ടുകാലത്ത് ലോകത്തിനു തീര്‍ത്തും അജ്ഞാതമായിരുന്ന നാടാണ്. അക്രമങ്ങളോ വംശീയപ്രശ്‌നങ്ങളോ ഒന്നുമില്ലാതെ സ്വസ്ഥമായിരുന്ന ന്യൂസിലന്‍ഡ് സമാധാനത്തിന്റെ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്.
ആ നാട്ടിലാണ് ലോകത്തെയാകെ നടുക്കിയ വംശീയ കൂട്ടക്കുരുതി ദിവസങ്ങള്‍ക്കു മുമ്പുണ്ടായത്. ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ രണ്ടു മുസ്‌ലിം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 50 പേരാണു കൊല്ലപ്പെട്ടത്. ജുമുഅ നിസ്‌കാരം നടക്കുന്നതിനിടയിലായിരുന്നു ഈ ആക്രമണം. കടുത്ത വര്‍ണവെറിയനും അതിലേറെ കടുത്ത മുസ്‌ലിം വിരോധിയുമായ ബ്രന്റണ്‍ ടോറന്റ് എന്ന 28 കാരനാണ് ഈ കൂട്ടക്കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയത്.


ന്യൂസിലന്‍ഡിന്റെ സമീപരാജ്യമാണ് ഓസ്‌ട്രേലിയയെങ്കിലും സ്വഭാവത്തില്‍ തീര്‍ത്തും വ്യത്യസ്തരാണ് അവിടത്തെ ജനങ്ങള്‍. ആധുനിക കാലത്തും അതിഭീകരമായ വര്‍ണവെറിയുടെയും മതഭ്രാന്തിന്റെയും നാടാണത്. അവിടെ നിന്നുള്ള ഭീകരനാണ് കാതങ്ങളേറെ താണ്ടി സമാധാനത്തിന്റെ നാട്ടിലെത്തി ആ പൈശാചിക കൃത്യം നിര്‍വഹിച്ചത്. ഒരു മതസമൂഹത്തെ മുഴുവന്‍ ഇല്ലാതാക്കണമെന്ന താല്‍പ്പര്യത്തോടെയുള്ള ക്രൂരത. 'കറുത്തവരെയും മുസ്‌ലിംകളെയും കുടിയേറ്റക്കാരെയും ഞാന്‍ വെറുക്കുന്നു, യൂറോപ്യനാണെന്നതില്‍ അഭിമാനിക്കുന്നു' എന്നാണ് അയാള്‍ അതില്‍ കുറിച്ചിരുന്നത്. അമേരിക്കയിലെ അതിതീവ്ര വംശീയവാദിയായ കാന്‍ഡേഴ്‌സ് ഓവന്‍സിന്റെ ആരാധകനാണയാള്‍. പോയകാലത്തെ വംശവെറിയനായ ഹിറ്റ്‌ലറും ഇക്കാലത്തെ ആ പട്ടികയിലെ പ്രമുഖനായ ട്രംപുമാണ് ഈ ക്രൂരനു പ്രിയപ്പെട്ട മറ്റു രണ്ടു പേരുകാര്‍.
വര്‍ഗീയ, വംശീയ പക വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അതു കൊടികുത്തിവാഴുന്ന ഒരു നാട്ടിലാണ് ഇത്തരമൊരു സംഭവമുണ്ടായതെങ്കില്‍ കൊലയാളിയുടെ മതത്തിലും വര്‍ണവിഭാഗത്തിലും പെടുന്നവരില്‍ നിന്നുണ്ടാകുന്ന പ്രതികരണമെന്തായിരിക്കും. പലരും അതിനെ ന്യായീകരിക്കും, ഉള്ളില്‍ സന്തോഷത്തോടെ ആ സംഭവത്തെ ചെറുതായി കാണിക്കും. മറ്റു ചിലര്‍ ഉള്ളിലെ സന്തോഷം പുറത്തുകാണിക്കാതെ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി 'ഞാന്‍ അപലപിക്കുന്നു' എന്ന് ഒഴുക്കന്‍ മട്ടില്‍ പറയും.


വീട്ടിലെ ഫ്രിഡ്ജില്‍ വച്ചതു പശുവിറച്ചിയാണെന്ന് ആരോപിച്ചു മുസ്‌ലിം മധ്യവയസ്‌കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിട്ടും, തീവണ്ടിയിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റില്‍ ഇരുന്നുപോയി എന്ന പേരില്‍ മുസ്‌ലിം യുവാവിനെ തൊഴിച്ചുകൊന്നിട്ടും അതുപോലെ നിരവധി മുസ്‌ലിംകളെയും ദലിതുകളെയും കൊല്ലുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്തിട്ടും പ്രതികരിക്കാത്ത ഭരണാധികാരിയെ കണ്ടവരാണല്ലോ നമ്മള്‍ ഭാരതീയര്‍.
അതുപോലൊരു നിലപാടു കൈക്കൊള്ളാന്‍ തീര്‍ച്ചയായും ജസീന്താ ആര്‍ഡേന്‍ എന്ന ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്കും കഴിയുമായിരുന്നു. എന്നാല്‍, ലോകസഞ്ചാരം ഏറെ നടത്താതെ തന്റെ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ തന്നെ കഴിഞ്ഞതിനാലാകാം ജസീന്താ ആര്‍ഡേന്‍ തന്ത്രപരമായ മൗനം പാലിക്കുകയോ ഔപചാരികമായ പ്രതികരണം നടത്തി പിന്മാറുകയോ അല്ല ചെയ്തത്.
അതിനു പകരം അവര്‍ തുറന്നടിച്ചത് ഇങ്ങനെയാണ്, ''ഇതു ഭീകരാക്രമണം തന്നെ. ഈ ക്രൂരത ചെയ്തയാള്‍ ഞങ്ങളില്‍പ്പെടില്ല. തീവ്രവംശീയ നിലപാടുകള്‍ക്ക് ന്യൂസിലന്‍ഡില്‍ സ്ഥാനമില്ല.''
ജന്മംകൊണ്ട് വെള്ളക്കാരിയായ, 74 ശതമാനം യൂറോപ്യന്‍ വംശജരുള്ള നാട്ടിലെ ഭരണാധികാരിയുടേതാണ് ഈ വാക്കുകളെന്ന് ഓര്‍ക്കണം. 'കൊല്ലപ്പെട്ടത് മുസ്‌ലിംകളല്ലേ, ഞാന്‍ ക്രിസ്ത്യാനിയാണല്ലോ' എന്നു പോലും അവര്‍ ചിന്തിച്ചില്ല, കാരണം, അവര്‍ തികഞ്ഞ മനുഷ്യസ്‌നേഹിയാണ്. കന്മഷമില്ലാത്ത ഭരണാധികാരിയാണ്.
ഇത്രകൂടി അവര്‍ പറഞ്ഞു,


''ഇരയായവരിലേറെയും കുടിയേറ്റക്കാരാണ്. അതില്‍ പലരും അഭയാര്‍ഥികളുമായേക്കാം. ന്യൂസിലന്‍ഡിനെ സ്വന്തം നാടായി സ്വീകരിച്ചവരാണവര്‍. ഇതു തീര്‍ച്ചായായും അവരുടെ നാടാണ്. അവര്‍ ഞങ്ങളുടെ ഭാഗമാണ്.''
തീര്‍ന്നില്ല, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി രക്തസാക്ഷികളുടെ ബന്ധുക്കള്‍ക്കടുത്തേയ്ക്ക് ഓടിയെത്തി, അവരെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു, അവര്‍ക്കൊപ്പം വേദനിച്ചു, ആത്മാര്‍ഥമായി കണ്ണീരൊഴുക്കി.
കറുത്ത ശിരോവസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയതും പത്രസമ്മേളനങ്ങളില്‍ പങ്കെടുത്തതും. കൂട്ടക്കൊല നടന്ന ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരസമയത്ത് എല്ലാവരും രക്തസാക്ഷികളോടുള്ള ആദരസൂചകമായി മൗനമാചരിക്കണമെന്നും സ്ത്രീകള്‍ ശിരോവസ്ത്രമണിഞ്ഞ് വേദനയില്‍ കഴിയുന്ന മുസ്‌ലിം സഹോദരിമാരോട് ആദരവു പ്രകടിപ്പിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ന്യൂസിലന്‍ഡിലെ ജനങ്ങളെല്ലാം അതേപടി അനുസരിച്ചു. മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം എന്ന് ന്യൂസിലന്‍ഡ് ജനത പൂക്കള്‍കൊണ്ടു തീര്‍ത്ത മതിലില്‍ എഴുതിവച്ചു. ദുഃഖത്തില്‍ പതിച്ച സഹോദരങ്ങളെ സഹായിക്കാന്‍ ലക്ഷക്കണക്കിനു രൂപ സമാഹരിച്ചു. ഇതെല്ലാം പതിവ് രാഷ്ട്രീയകാപട്യമാണെന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍, ജസീന്താ ആര്‍ഡേനും അവരെ പിന്‍പറ്റി ന്യൂസിലന്‍ഡിലെ മുഴുവന്‍ ജനതയും കാണിച്ച ആ കണ്ണീരൊപ്പല്‍ നടപടികള്‍ എത്രമാത്രം ഗുണം ചെയ്തുവെന്ന് അല്‍ നൂര്‍ മസ്ജിദ് ഇമാം ജമാല്‍ ഫൗദിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
''ജസീന്താ ആര്‍ഡേന്‍ ലോകനേതാക്കള്‍ക്കു പാഠമാണ്. ശിരോവസ്ത്രമണിഞ്ഞ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്, രക്തസാക്ഷികളുടെ കുടുംബങ്ങളെ കൂടെ നിര്‍ത്തിയതിന് ഒരുപാട് നന്ദിയുണ്ട്. അക്രമി ദശലക്ഷക്കണക്കിനു ജനങ്ങളുടെ ഹൃദയമാണ് കീറിമുറിച്ചത്. അതേസമയം, ന്യൂസിലന്‍ഡ് ജനത ആ മുറിവുകളെല്ലാം സ്‌നേഹത്തിന്റെ ഔഷധം പുരട്ടി സുഖപ്പെടുത്തിയിരിക്കുന്നു.''


പ്രിയപ്പെട്ട ജസീന്ത..., പ്രിയപ്പെട്ട ന്യൂസിലന്‍ഡ് നിവാസികളേ...
നിങ്ങളെയോര്‍ത്ത്, നിങ്ങളുടെ ചെയ്തികളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. രണ്ടുകാര്യത്തിലേ ഞങ്ങള്‍ക്കു സങ്കടമുള്ളൂ...,
ഇതുപോലൊരു പ്രധാനമന്ത്രിയെ ഞങ്ങള്‍ക്കു കിട്ടിയില്ലല്ലോ...
ഇതുപോലെ വിശാലമായ മനസ്സ് ഞങ്ങള്‍ക്ക് ഇല്ലാതെ പോയല്ലോ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago