ഇനി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍
ണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ യൂസഫ് പാലക്കലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ മുന്‍ധാരണ പ്രകാരം നിലവിലെ പ്രസിഡന്റ് കെ.പി മൊയ്തു രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 17 അംഗ ഭരണ സമിതിയില്‍ ഒന്‍പത് അംഗങ്ങളുടെ പിന്തുണയോടെയാണ് യൂസഫ് പാലക്കല്‍ പ്രസിഡന്റായത്. എല്‍.ഡി.എഫിലെ എന്‍. രാമകൃഷ്ണനായിരുന്നു എതിര് സ്ഥാനാര്‍ഥി. അഞ്ചു മുസ്ലിംലീഗ് അംഗങ്ങളടക്കം യു.ഡി.എഫിന് ഒന്‍പതും, ഒരു സി.പി.ഐ അംഗമടക്കം എല്‍.ഡി.എഫിന് എട്ട് അംഗങ്ങളുമാണുള്ളത്. വ്യാഴാഴ്ച രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പട്ടിക ജാതി ഓഫിസര്‍ ജോസഫ് ജോണായിരുന്നു വരണാധികാരി.
തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ യു.ഡി.എഫ് നേതാക്കളായ അഡ്വ. ടി.എ സിദ്ദീഖ്, ഇ.പി ഹസന് മാസ്റ്റര്‍, ടി.എ സലാം മാസ്റ്റര്‍, വി.വി ഷൗക്കത്തലി, സലാം തറയില്‍, മുന്‍ പ്രസിഡന്റ് കെ.പി മൊയ്തു, കെ. ഹംസ, പാറശ്ശേരി ഹസന്, അലി കാരാകുര്‍ശ്ശി, റിയാസ് നാലകത്ത്, ആന്റണി മതിപ്പുറം, ശെല്വന്, അയ്യപ്പന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."