കൊടും വേനലിലും കാട് ജലസമൃദ്ധമാക്കി വനപാലകര്‍
മാനന്തവാടി: കാടിന്റെ നാഡീ ഞരമ്പുകളാണ് അരുവികളും തോടുകളും സംരക്ഷിച്ചും വന്യജീവികള്‍ക്ക് കുടിനീരൊരുക്കിയും വയനാട് വന്യജീവി സങ്കേതം തോല്‍പെട്ടി റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍.
കാട്ടിലെ ചെറിയ നീരുറവയെ പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ഉണങ്ങിയ മുളകളും കമ്പുകളും ചെളിയും ഉപയോഗിച്ച് ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മിച്ചാണ് ഇവര്‍ കാട്ടരുവികളും തോടുകളും വറ്റിപോവാതെ ജല സമൃദ്ധമാക്കുന്നത്. തോല്‍പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. സുനിലിന്റെ നേതൃത്വത്തില്‍ 80 ഓളം ചെക്ക് ഡാമുകളാണ് ഇതിനകം നിര്‍മിച്ചത്. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രാജേഷ് പട്ടേരി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എ. പ്രസന്നകുമാര്‍, എ.കെ സുരേന്ദ്രന്‍, എ. നിജേഷ്, കെ.എ രാമകൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി.കെ മഹേഷ്, ശിവജി ശരണ്‍, കെ.യു സുരേന്ദ്രന്‍, വിജീഷ്, ജീസ്,ഫോറെസ്റ്റ് വാച്ചര്‍ നന്ദകുമാര്‍, ട്രൈബല്‍ വാച്ചര്‍ പി.സി രാധ എന്നിവരുടെ നേതൃത്വത്തിലാണ് തടയണകള്‍ നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."