ദേശീയ പ്രതിനിധി സംഗമം വിജയിപ്പിക്കണം: എസ്.എം.എഫ്
ആലുവ :സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് ഏപ്രില്‍ 26,27 തിയതികളില്‍ തൃശൂര്‍ ദേശമംഗലത്ത് നടത്തുന്ന ദേശീയ പ്രതിനിധി സംഗമം വിജയിപ്പിക്കുവാന്‍ എസ്.എം.എഫ് എറണാകുളം ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് തീരുമാനിച്ചു .ആലുവ സെന്റട്രല്‍ ജുമുഅ: മസ്ജിദ് ജനറല്‍ സെക്രട്ടറി ടി.എസ് മൂസഹാജിയില്‍ നിന്ന് ക്യാംപ് പ്രതിനിധികളുടെ ബയോഡാറ്റാ സ്വീകരിച്ച് കൊണ്ട് എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹല്ലുകള്‍ ഉമ്മത്തിന്റെ കരുത്ത് എന്ന പ്രമേയത്തില്‍ കെ.എം ബശീര്‍ ഫൈസി മുഖ്യ പ്രഭാക്ഷണം നടത്തി.എസ്.എം.എഫ് ജില്ലാ ട്രഷറര്‍ വി.കെ മുഹമ്മദ് ഹാജി എടയപ്പുറം,എസ്.കെ.എസ് .എസ്.എഫ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ അബ്ദുള്ള ഇസ്ലാമിയ, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സെക്രട്ടറി എം.ബി മുഹമ്മദ് ഹാജി, എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല വൈസ് പ്രസിഡന്റ് കെ.കെ അബ്ദുള്‍ സലാം ഇസ്ലാമിയ, കെ.എ സൈതു മുഹമ്മദ്, അബ്ബാസ് അന്‍വരി, മൈതീന്‍ ഈട്ടി പാറ, അന്‍സാര്‍ ഗ്രാന്റ് എന്നിവര്‍ സംസാരിച്ചു.
ഏപ്രില്‍ 24ാം തിയതി വൈകിട്ട് 5 മണി വരെ ക്യാംപില്‍ പങ്കെടുക്കുന്ന ജില്ലയില്‍ നിന്നുള്ള പ്രതിനിധികളുടെ ബയോഡാറ്റാ ആലുവ ഇസ്ലാമിയ ബുക്ക്സ്റ്റാളില് സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.കെ ഇബ്രാഹിം ഹാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."