മെഡിക്കല്‍ കോളജിന്റെ ശോച്യാവസ്ഥ: ചന്ദനത്തിരി കത്തിച്ച് പ്രതിഷേധിച്ചു
മഞ്ചേരി: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ ചന്ദനതിരി കത്തിച്ച് പ്രതിശേധിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് ജില്ലയില്‍ ആറു മരണങ്ങള് സംഭവിച്ചിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ തുടരുന്ന നിസംഗതാ ഭാവം തിരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സെപ്റ്റിക് ടാങ്ക് തകര്‍ന്ന് ദുര്‍ഗന്ധം മൂലം രോഗികള്‍ പ്രയാസപ്പെട്ടിട്ടും നന്നാക്കാനുള്ള നടപടി സ്വീകരിക്കാത്ത മെഡിക്കല്‍ കോളജ് അധികൃതര്‍ വീടുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ പറയുന്നത് പ്രഹസനമാണെന്നും എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടായില്ലെങ്കില്‍ സൂപ്രണ്ടിനെയും ആര്.എം.ഒയെയും ഉപരോധിക്കുന്ന തരത്തില്‍ പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സമരത്തിന് ശേഷം ആര്.എം.ഒ ഡോ. സഹീറുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. പ്രസിഡന്റ് അക്ബര്‍ മീനായി ഉദ്ഘാടനം ചെയ്തു.
അനസ് അത്തിമണ്ണില്‍ അധ്യക്ഷനായി. മനോജ് തടപ്പറമ്പ്, ശ്രീനിവാസന്, ജയകുമാര്‍, നൗഫലുന്നീസ, സാദിഖലി, ഹനീഫ, അസിഫ്, മുബാറക്, ഷാഫി, നാണി, സലാം, ഫിറോസ് മാനു കിടങ്ങഴി, സുരേഷ്, അഫ്സല്, സംഷാദ്, ശങ്കരന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."