അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം നല്‍കും
കല്ലമ്പലം: 2018 മുതല്‍ അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളില്‍ ജോലിചെയ്തിരുന്ന ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്കു സമാശ്വാസമായി 2000 രൂപവീതം കശുവണ്ടി തൊഴിലാളി ക്ഷേമബോര്‍ഡ് വഴി വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ അടഞ്ഞുകിടക്കുന്ന 24 കമ്പനികളിലെ തൊഴിലാളികള്‍ക്കു പദ്ധതിയുടെ ആനൂകൂല്യം ലഭ്യമാകും. മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ തുക താഴെ പറയുന്ന കേന്ദ്രങ്ങളില്‍നിന്ന് വിതരണം ചെയ്യും.
വിതരണ കേന്ദ്രം, ഉള്‍പ്പെടുന്ന ഫാക്ടറികള്‍ ക്രമത്തില്‍. 1. സണ്‍ ഫുഡ് കോര്‍പറേഷന്‍ നാവായിക്കുളം (സണ്‍ഫുഡ് കാഷ്യു നാവായിക്കുളം പ്രതാപ് കാഷ്യു വെട്ടിയറ, പ്രത്യുഷ് കാഷ്യു വെട്ടിയറ). 2. സഫയര്‍ കാഷ്യു കല്ലമ്പലം ( ഏഷ്യന്‍ കാഷ്യു കിഴക്കേപ്പുറം, ജയലക്ഷ്മി കാഷ്യു പാളയംകുന്ന്, അയിഷ കാഷ്യു വെട്ടിയറ, എം.എസ്.കെ കാഷ്യു മുത്താന, ശ്രീകൃഷ്ണ കാഷ്യു മണമ്പൂര്‍, നിയാസ് കാഷ്യു വര്‍ക്കല, മഹാത്മ കാഷ്യു കുറക്കട). 3. പള്ളിക്കല്‍ പഞ്ചായത്ത് ഹാള്‍ (എന്‍.എസ് കാഷ്യു കാട്ടുപുതുശേരി, ഗില്‍ ഗില്‍ കാഷ്യു തങ്കക്കല്ല്, മംഗലത്ത് കാഷ്യു ആറയില്‍, എന്‍.എസ് കാഷ്യു മടവൂര്‍, മഹാത്മാ കാഷ്യു പള്ളിക്കല്‍) 4. കെ.എസ്.ഡി.സി കിളിമാനൂര്‍ കമ്പനി (ആര്‍.ആര്‍ കാഷ്യു ചെങ്കിക്കുന്ന്, ഗംഗാ കാഷ്യു മുതുകുറിഞ്ഞി, ആലിയ കാഷ്യു ഭരതന്നൂര്‍, അബാന്‍ കാഷ്യു തണ്ണിച്ചാല്‍, ശ്യാം എക്‌സ്‌പോര്‍ട്‌സ് മുളയ്ക്കലത്തുകാവ്, സീലെ കാഷ്യു വട്ടക്കൈത), മില്ലെനിയം കാഷ്യു പഴകുറ്റി ( മില്ലെനിയം എക്‌സ്‌പോര്‍ട്‌സ് പഴകുറ്റി, നാദിയ കാഷ്യു തോട്ടുമുക്ക്, മൈഥിലി എക്‌സ്‌പോര്‍ട്‌സ് വെമ്പായം).
അര്‍ഹരായ തൊഴിലാളികള്‍ ക്ഷേമനിധി കാര്‍ഡുമായി അതതു കേന്ദ്രങ്ങളിലെത്തി തുക കൈപ്പറ്റണമെന്ന് ക്ഷേമനിധി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."