ദിവാകരന്റെ കൈവശം 5000 രൂപ; സമ്പത്തിന് 40,000 രൂപയും
തിരുവനന്തപുരം: എല്‍.ഡി.എഫ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി സി. ദിവാകരന്റെ കൈവശം 5000 രൂപ. എട്ടു ഗ്രാമിന്റെ ഒരു മോതിരവും പക്കലുണ്ട്. മുട്ടത്തറ വില്ലേജില്‍ രണ്ടിടങ്ങളിലായി 4.766 സെന്റും 5.50 സെന്റും ഭൂമിയുമുണ്ടെന്ന് നാമനിര്‍ദേശ പത്രികയില്‍ പറയുന്നു. 14 ലക്ഷം രൂപ വിലവരുന്ന ഇന്നോവയുമുണ്ട്. ഭാര്യയുടെ പേരില്‍ എട്ടു ലക്ഷം വിലമതിക്കുന്ന ഹോണ്ട സിറ്റി കാറും ഭാര്യയുടെ കൈവശം 25,000 രൂപയും ഏഴു ലക്ഷം വിലമതിക്കുന്ന 260 ഗ്രാം സ്വര്‍ണവുമുണ്ട്. ആകെ 20.47ലക്ഷം രൂപയുടെ സ്വത്താണുള്ളത്. പുറമെ സോളാര്‍ സമരവുമായി ബന്ധപ്പെട്ട് സി. ദിവാകരന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസുമുണ്ട്.
എല്‍.ഡി.എഫ് ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ഥി എ. സമ്പത്തിന്റെ കൈയില്‍ പണമായുള്ളത് 40,000 രൂപയാണ്. ഭാര്യയുടെ കൈവശമുള്ളത് 38,000 രൂപയും. വാഹനം ഇന്നോവ തന്നെ. ഭാര്യയുടെ പേരില്‍ ടാറ്റ ടിഗോര്‍ (ആറു ലക്ഷം വിലമതിക്കുന്നത്). സ്വര്‍ണമായിട്ട് എ. സമ്പത്തിന്റെ കൈയില്‍ എട്ടു ഗാമും ഭാര്യയുടെ കൈയില്‍ 200 ഗ്രാമുമാണുള്ളത്. ആകെ 27.39 ലക്ഷത്തിന്റെ ആസ്തിയും 22.48 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. എ. സമ്പത്തിന്റെ പേരില്‍ ക്രിമിനല്‍ കേസുകളൊന്നുമുല്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."