യുവാക്കള്‍ക്ക് കൊലകത്തി നല്കുന്ന രാഷ്ട്രീയമാണ് സംഘപരിവാറിന്റെത്: ആര് സജിലാല്‍
കൊച്ചി: യുവാക്കളുടെ കയ്യില്‍ കൊലക്കത്തി കൊടുത്ത് ശത്രുക്കളെ വകവരുത്തുന്ന രാഷ്ട്രീയമാണ് സംഘപരിവാര്‍ പഠിപ്പിക്കുന്നതെന്ന് എ.ഐ .വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര് സജിലാല്‍ പറഞ്ഞു വൈറ്റിലയില്‍ എ.ഐ.വൈ.എഫ്് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആര് .എസ്.എസ് ഭീകരതയ്കെതിരെ ജന ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന ഉന്മൂലന രാഷ്ട്രീയം പ്രബുദ്ധ കേരളം അംഗീകരിക്കില്ലെന്നും ഇതിനെതിരായി കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒന്നിക്കണമെന്നും സജിലാല്‍ കൂട്ടിച്ചേര്‍ത്തു എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.എ നവാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം കെ.എസ് ജയദീപ് സ്വാഗതം പറഞ്ഞു സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ,സി പി ഐ തൃക്കാക്കാര മണ്ഡലം സെക്രട്ടറി എം എബ്രഹാം എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അസ് ലഫ് പാറേക്കാടന്‍ ,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഡിവിന് കെ ദിനകരന് ആല്വിന് സേവ്യര്‍ ,വൈസ് പ്രസിഡന്റ് കീര്‍ത്തി ഗോപകുമാര്‍ ,ജി ഗോഗുല്‍ദേവ് സി സി സിദ്ധാര്ഥന്, കെ ടി രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു ജി രാഗേഷ് ,ബൈജു തോട്ടാളി ,കെ പി വിപിന്‍രാജ്, ബിനിഷ് ,കെ ആര് പ്രദീഷ് ,സക്കീര്‍ ആഞ്ഞിലിമൂട്ടില്‍ ,എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."