HOME
DETAILS
MAL
വ്യാജ ചികിത്സകര്‍ക്കെതിരെ നടപടിയെടുക്കണം
backup
July 06 2018 | 06:07 AM
കമ്പില്‍: വ്യാജ ചികിത്സ നടത്തുന്നവര്‍ക്കെതിരെയും രോഗങ്ങള്‍ക്ക് ഒറ്റമൂലി നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ആവശ്യപെട്ടു
ലൈസന്‍സോ മതിയായ യോഗ്യയോ ഇല്ലാതെ അനധികൃതമായി ആയുര്‍വേദ മരുന്ന് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് വര്‍ധിച്ചു വരികയാണ്. ഷുഗര്‍, പ്രഷര്‍, പൈല്‍സ് മുതല്‍ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയ്ക്ക് വരെ ഇത്തരക്കാര്‍ ചികില്‍സ നടത്തുന്നുണ്ട്.
ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി പൊടിമരുന്ന് കഴിച്ച് മരണപെട്ടതായി സംശയിക്കുന്ന കമ്പിലെ സി.വി ശ്രീജേഷിന്റെ മരണ കാരണം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വികരിക്കണമെന്നും യോഗം ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."