എല്‍.ഡി.സി: ഓണ്‍ലൈന്‍ പരീക്ഷ വേണമെന്ന ഹരജി ഹൈക്കോടതി തള്ളി
കൊച്ചി : പി.എസ്.സിയുടെ എല്‍.ഡി.സി പരീക്ഷ ഓണ്ലൈനാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കരുനാഗപ്പള്ളി സ്വദേശി രാജന് പി തൊടിയൂര്‍ നല്കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്. 18 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ എഴുതുന്നതെന്നും ഇത്രയും പേര്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള അടിസ്ഥാന സൗകര്യം നിലവിലില്ലെന്നും പി.എസ്.സി വിശദീകരിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷന് ബെഞ്ച് ഹരജി തള്ളിയത്.
നിലവില്‍ ഒ.എം.ആര് (ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡിങ്) അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.
ഈ രീതിയില്‍ പരീക്ഷ നടത്തിയാല്‍ മൂല്യ നിര്‍ണയത്തില്‍ തെറ്റുവരാന്‍ നാലു ശതമാനം വരെ സാധ്യതയുണ്ടെന്നും ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ തെറ്റു വരാനുള്ള സാധ്യത ഒരു ശതമാനത്തില്‍ താഴെയാണെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."