HOME
DETAILS

മുപ്പതിലേറെ മോഷണക്കേസുകളിലെ പ്രതി പിടിയില്‍

  
backup
March 31 2019 | 05:03 AM

%e0%b4%ae%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95

പെരുമ്പാവൂര്‍: വിവിധ ജില്ലകളിലായി മുപ്പതിലേറെ മോഷണകേസുകളില്‍ പ്രതിയായ തൃശൂര്‍ പുണയൂര്‍ക്കുളം ചെറായി അണ്ടതോട് ഭാഗത്ത് തോട്ടുങ്കല്‍ വീട്ടില്‍ കമ്പി ഷജീര്‍ എന്നു വിളിക്കുന്ന ഷജീര്‍ (30)നെയാണ് മോഷണ ശ്രമത്തിനിടയില്‍ പെരുമ്പാവൂര്‍ പൊലിസ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ മോഷണത്തിനായി തക്കംപാര്‍ത്തിരുന്ന പ്രതിയെ മാറമ്പിള്ളി ഭാഗത്ത് നിന്നാണ്് പിടികൂടിയത്.
2007ല്‍ 18 വയസുള്ളപ്പോഴാണ് തൃശൂര്‍ വടക്കേക്കാട് സ്റ്റേഷനില്‍ ആദ്യ കേസ്സില്‍ പിടിയിലായത്. തുടര്‍ന്ന് മലപ്പുറം ജില്ലകളിലെ വടക്കേക്കാട്, ചാവക്കാട്, ഗുരുവായൂര്‍, പെരുമ്പടപ്പ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായി. വിവിധകാലയളവിലായി നാലു വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. കുട്ടമശ്ശേരിയിലും മുപ്പത്തടത്തും ലേഡീസ് ഫാന്‍സി കട നടത്തിയിരുന്ന പ്രതി വൈകിട്ട് കട അടച്ചതിന് ശേഷം ബൈക്കില്‍ കറങ്ങി നടന്ന് സന്ധ്യക്ക് ലൈറ്റിടാത്ത വീടുകള്‍ നോക്കിവയ്ക്കും. രാത്രി 12 മണിക്കുശേഷം വീണ്ടും വന്ന് ആളില്ലെന്ന് ഉറപ്പുവരുത്തി വീടിന്റെ മുന്‍വശം വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തിക്കി പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ ബിനാനിപുരം, ആലുവ, കാലടി, പെരുമ്പാവൂര്‍ സ്റ്റേഷനുകളിലായി 17 വീടുകളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. അറുപത് പവനോളം സ്വര്‍ ണ്ണവും, വിവിധ ഇലക്ട്രിക്ക് ഉപകരണങ്ങളും പണവും മറ്റുമാണ് ഇയാള്‍ മോഷണം നടത്തിയത്.
മോഷണം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ബൈക്ക്, കൈയ്യുറ മുഖംമൂടി, മങ്കി ക്യാപ്പ്, പല വലിപ്പത്തിലുള്ള ലിവറുകള്‍, സ്‌ക്രൂ ഡ്രൈവര്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. എറണാകുളം റൂറല്‍ ജില്ല പൊലിസ് മേധാവി രാഹുല്‍ ആര്‍. നായരുടെ നിര്‍ദേശാനുസരണം പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി. ജി.വേണുവിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ സി.ഐ കെ. സുമേഷ് എസ്.ഐമാരായ എം. ലൈസാദ് മുഹമ്മദ്, കെ.പി എല്‍ദോസ്, എ.എസ്.ഐമാരായ രാജേന്ദ്രന്‍, ശശി, നിസാര്‍, ഷാജി, പൊലിസുകാരായ രാജീവ്, വിനോദ്, രഞ്ജിത്ത്, ജാബീര്‍ എന്നിവരടങ്ങുന്ന സംഘമാണ്പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago