HOME
DETAILS
MAL
കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള കേന്ദ്രപദ്ധതി ഉദ്ഘാടനം ചെയ്തു
backup
June 21 2020 | 03:06 AM
പാറ്റ്ന: ലോക്ക്ഡൗണിനെ തുടര്‍ന്നു പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികള്‍ക്കു കേന്ദ്രം പ്രഖ്യാപിച്ച ആശ്വാസ പദ്ധതി ഉദ്ഘാടനം ചെയ്തു. 50,000 കോടി രൂപയുടെ തൊഴില്‍ പദ്ധതിയായ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാനാണ് പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തത്. ബിഹാറില്‍ നടന്ന പരിപാടി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഉദ്ഘാടനം നടത്തിയതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."