വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. സീനിയര്‍ എയര്‍പോര്‍ട്ട് എന്ജിനിയറെന്നു സ്വയം പരിചയപ്പെടുത്തിയ ചെറുകുന്ന് സ്വദേശി മഠത്തില്‍പ്പറമ്പില്‍ ജിജേഷിനെ(37)യാണ് ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ എട്ടു പരാതികള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ കഫറ്റേരിയയില്‍ ഭാര്യക്ക് ജോലി നല്‍കാമെന്നു പറഞ്ഞ് ഭാര്യാപിതാവില്‍നിന്ന് ഇയാള്‍ 30,000 രൂപ വാങ്ങിയതായും പരാതിയുണ്ട്.
പരാതികള്‍ ലഭിച്ചതോടെ ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരി, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ലിജേഷ്, സ്നേഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് ആവശ്യക്കാരനെന്നോണം ഇയാളെ സമീപിക്കുകയായിരുന്നു. കണ്ണൂര്‍ ചെമ്പൂട്ടി ബസാറില്‍ വച്ചാണ് തന്ത്രപൂര്‍വം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കണ്ണൂര്‍ മാര്‍ക്കറ്റിലെ മത്സ്യവില്പ്പനക്കാരനാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."