ആഭ്യന്തര വരുമാന നഷ്ടം നികത്താനൊരുങ്ങി എം.ജി സര്‍വകലാശാല
കോട്ടയം: മെഡിക്കല്‍ -പാരാമെഡിക്കല്‍ കോഴ്‌സുകള്‍ ആരോഗ്യ സര്‍വകലാശാലയുടെ കീഴിലാക്കിയതോടെ എം.ജി യൂനിവേഴ്‌സിറ്റിക്കുണ്ടായ ആഭ്യന്തര വരുമാനക്കുറവ് നികത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി അധികൃതര്‍.
ഇതുവരെ യൂനിവേഴ്‌സിറ്റിയുടെ പ്രധാന വരുമാന സ്രോതസായിരുന്നു ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കേന്ദ്രങ്ങള്‍. എന്നാല്‍ ഇവയ്ക്ക് പൂട്ടു വീണതോടെ സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതിലൂടെയുണ്ടായ നഷ്ടം നികത്താനായില്ലെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലും വ്യക്തമാക്കിയതാണ്. ഇതിനിടയിലാണ് വരുമാനക്കുറവ് നികത്താന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. പുതിയ ജോബ് ഓറിയന്റഡ് കോഴ്‌സുകള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ സര്‍വകലാശാല നടപ്പാക്കുന്നത്. ഏകദേശം 25 കോഴ്‌സുകളാകും ഡിസ്റ്റന്‍സ്് എജ്യൂക്കേഷനായി നടപ്പാക്കുക.
ഇതിലൂടെ നഷ്ടപ്പെട്ട വരുമാന മാര്‍ഗം തിരിച്ചുപിടിക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ വിവിധ പ്രോജക്ടിലൂടെ ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
നിലവില്‍ കിഫ്ബിയിലൂടെ 350 കോടിയുടെ പ്രോജക്ടിന് അപേക്ഷ നല്‍കിയതായി എം.ജി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ വ്യക്തമാക്കി. കൂടാതെ, 200 ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 160 കോടിയുടെ 20000 സ്‌ക്വയര്‍ഫീറ്റ് ലാബ് സമുച്ഛയം നിര്‍മിക്കാനും തീരുമാനമായി.
മികച്ച ലാബ് വരുന്നതോടെ മികച്ച ഗവേഷണഫലങ്ങള്‍ നേടാനും അതിലൂടെ പേറ്റന്റ് നേടിയെടുക്കാനും സാധിക്കുമെന്നും വിലയിരുത്തുന്നു.
നിലവിലുണ്ടായിരിക്കുന്ന വരുമാന നഷ്ടം നികത്താന്‍ മികച്ച ഗവേഷണങ്ങള്‍ നടന്നാല്‍ പേറ്റന്റിലൂടെ സാധ്യമാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. മികച്ച പേറ്റന്റുകള്‍ നേടിയെടുക്കുന്നതിനായി സര്‍വകലാശാല പ്രത്യേക പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകരും ഗവേഷകരും നേടിയെടുക്കുന്ന പേറ്റന്റുകള്‍ക്ക് 25,000 രൂപയുടെ പ്രത്യേക പുരസ്‌കാരം നല്‍കും.
മികച്ച അന്താരാഷ്ട്ര പേറ്റന്റിന് ഒരു ലക്ഷവും പുരസ്‌കാരമായി നല്‍കാനും നേരത്തെ തീരുമാനമായിരുന്നു. കൂടാതെ, ഗവേഷണ രംഗത്തെ മികവ് വര്‍ധിപ്പിക്കാനായി പുരസ്‌കാരവും ഏര്‍പ്പെടുത്തും. ഇക്കാര്യം നേരത്തെ തന്നെ യൂനിവേഴ്‌സിറ്റി വ്യക്തമാക്കിയിരുന്നു. 2017-18 വര്‍ഷം ആഭ്യന്തര വരുമാനം പ്രതീക്ഷിക്കുന്നത് 6500 ലക്ഷമാണ്. സ്വാശ്രയസ്ഥാപനങ്ങള്‍ വഴി 3524 ലക്ഷവുമടക്കം ആകെ 23874 ലക്ഷം രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."