HOME
DETAILS
MAL
അപകടഭീഷണിയുയര്‍ത്തി റോഡരികിലെ ഗര്‍ത്തം
backup
July 06 2018 | 07:07 AM
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടേച്ചരി ഇക്ബാല്‍ ജങ്ഷന്റെയും സുല്‍ത്താന്‍ ജ്വല്ലറിയുടെയും ഇടയില്‍ കെ.എസ്.ടി.പി പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട വലിയ കുഴി അപകടഭീതിയുയര്‍ത്തുന്നു.
കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.
ചിത്താരി, അജാനൂര്‍ കടപ്പുറം, കാഞ്ഞങ്ങാട് നഗരം തുടങ്ങിയ ഭാഗങ്ങളിലേക്കു തിരിയുന്ന ജങ്ഷനു തൊട്ടുനില്ക്കുന്ന ഈ കുഴി രാത്രി കാലങ്ങളില്‍ ഡ്രൈവര്‍മാരുടെ കണ്ണില്‍ പെടാതെ പോയാല്‍ വന്‍ ദുരന്തമാവും ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."