ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണം
കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ധനസഹായ വിതരണം 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം ടി.എം വര്‍ഗീസ് ഹാളില്‍ നടക്കും. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. അപകടമരണ ഇന്‍ഷ്വറന്‍സ് ധനസഹായം മന്ത്രി വിതരണം ചെയ്യും. എം മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
മേയര്‍ വി രാജേന്ദ്രബാബു മുഖ്യപ്രഭാഷണവും വിവാഹ ധനസഹായ വിതരണവും നടത്തും. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, മത്സ്യബോര്‍ഡ് കമ്മിഷണര്‍ കെ.എ സൈറാബാനു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഡോ. ഉദയ സുകുമാരന്‍, ഷീബ ആന്റണി, ബെര്‍ലിന്‍ ബൈജു, വിനീത വിന്‍സന്റ്, കേരള ഫിഷറീസ് സര്‍വകലാശാല ഗവേണിംഗ് കൗണ്‍സിലംഗം ബെയ്‌സില്‍ ലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.റ്റി സുരേഷ്‌കുമാര്‍, വിവധ തൊഴിലാളി സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."