HOME
DETAILS
MAL
ഓടയില്‍ മാലിന്യം; കര്‍ശന നടപടി വേണം
backup
April 20 2017 | 21:04 PM
കരുനാഗപ്പള്ളി: ലാലാജി ജങ്ഷന് പണിക്കര്‍കടവ് റോഡിലെ പോക്കാട്ട് ജങ്ഷന് മുതല്‍ എസ്.കെ.വി.യു.പി.എസ് വരെയുള്ള ഓടയില്‍ കക്കൂസ് മാലിന്യമുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ ദുര്‍ഗന്ധത്താല്‍ സമീപവാസികള്‍ ബുദ്ധിമുട്ടുന്നതായി പരാതി. ഡെങ്കിപ്പനിയും മാരകരോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ നഗരസഭ കര്‍ശനടപടി എടുക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കുന്നേല്‍ രാജേന്ദ്രന്, നാസര്‍ പോച്ചയില്‍, തേവറ നൗഷാദ്, വി.ബാബു, വര്‍ഗീസ്മാത്യു കണ്ണാടിയില്‍, നാസര്‍ പൂണൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."