HOME
DETAILS

ബാഴ്‌സ വീണു വിസ്മയിപ്പിക്കാതെ

  
backup
April 20 2017 | 21:04 PM

%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95

മാഡ്രിഡ്: നൗ കാംപില്‍ ആ രാത്രി വിസ്മയങ്ങള്‍ പിറന്നില്ല. പാരിസ് സെന്റ് ജെര്‍മെയ്‌നെതിരായ പ്രീ ക്വാര്‍ട്ടറില്‍ 4-0ത്തിന് പിന്നില്‍ നിന്ന ശേഷം ആറ് ഗോളുകള്‍ തിരിച്ചടിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറിയ ബാഴ്‌സലോണയ്ക്ക് യുവന്റസിനെതിരേ 3-0ത്തിന് പിന്നില്‍ നിന്ന ശേഷം അത്തരമൊരു വിസ്മയ പോരാട്ടം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഫലം ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഇരു പാദങ്ങളിലായി 3-0ത്തിന്റെ തോല്‍വി വഴങ്ങി മുന്‍ ചാംപ്യന്‍മാര്‍ യൂറോപ്യന്‍ പോരാട്ടത്തിന്റെ സെമി കാണാതെ പുറത്തേക്കുള്ള വഴി കണ്ടു. ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ യുവന്റസ് 3-0ത്തിന് ബാഴ്‌സലോണയെ തുരത്തിയെങ്കില്‍ രണ്ടാം പാദത്തില്‍ നൗ കാംപിലെത്തിയ യുവന്റസ് കറ്റാലന്‍ പടയെ സ്വന്തം തട്ടകത്തില്‍ ഗോള്‍ നേടാന്‍ അനുവദിക്കാതെ പ്രതിരോധ കോട്ട കെട്ടി അവരെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. 

അമിത പ്രതിരോധവുമായി കളിക്കുന്ന ശൈലിയെക്കുറിച്ച് വിമര്‍ശനങ്ങളും എതിരഭിപ്രായങ്ങളും നിരത്താനുണ്ടാകും. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് മുന്നേറ്റ താരങ്ങളും മികച്ച പാസുകളുമായി പന്തെത്തിക്കുന്ന മധ്യനിരയും അണിനിരന്ന ബാഴ്‌സലോണയെ പോലൊരു ടീമിനെ കൃത്യമായ തന്ത്രം മെനഞ്ഞ് കത്രിക പൂട്ടിട്ട് പൂട്ടിയ മസിമിലിയാനോ അല്ലെഗ്രിയെന്ന പരിശീലകനാണ് കളിയുടെ മുഴുവന്‍ മാര്‍ക്കും. ആദ്യ പാദത്തിലും രണ്ടാം പാദത്തിലുമായി കളിച്ച 180 മിനുട്ടും യുവന്റസിന്റെ വല ചലിപ്പിക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചില്ല എന്നതാണ് ഇരു പാദ പോരാട്ടവും വിലയിരുത്തുമ്പോള്‍ കിട്ടുന്ന ശ്രദ്ധേയ കാര്യം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ കീഴടക്കി ബാഴ്‌സലോണ ചാംപ്യന്‍മാരാകുമ്പോഴും ഓള്‍ഡ് ലേഡികളുടെ പരിശീലകന്‍ അല്ലെഗ്രിയായിരുന്നു. അന്ന് ഓങ്ങി വച്ച പ്രതികാരം കറ്റാലന്‍ കരുത്തിനെ അവരുടെ മണ്ണില്‍ വച്ച് വെല്ലുവിളിച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ ആനന്ദവും ആ രാത്രി അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകും. സീസണിലെ പത്ത് ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ എട്ടാം തവണയാണ് യുവന്റസ് എതിര്‍ ടീമിന് ഒരു ഗോള്‍ പോലും അനുവദിക്കാതെ മത്സരം പൂര്‍ത്തിയാക്കുന്നത്.
ബാഴ്‌സലോണ പതിവ് ശൈലിയായ 4-3-3 എന്ന നിലയിലും യുവന്റസ് 4-5-1 എന്ന ശൈലിയിലുമാണ് ടീമിനെ വിന്ന്യസിപ്പിച്ചത്. മെസ്സി, സുവാരസ്, നെയ്മര്‍ ത്രയം മുന്നേറ്റത്തില്‍ നിന്നപ്പോള്‍ യുവന്റസിന്റെ പ്രതിരോധത്തില്‍ മുന്‍ ബാഴ്‌സലോണ താരം ഡാനി ആല്‍വെസ്, ചെല്ലിനി, ബൊനൂസി, അലക്‌സ് സാന്‍ഡ്രോ എന്നിവരായിരുന്നു. എന്റിക്വ 58ാം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് റാകിറ്റിചിനെ പിന്‍വലിച്ച് പാക്കോ അല്‍ക്കാസറെ നാലാം മുന്നേറ്റക്കാരനായി കളത്തിലിറക്കി ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടാനുള്ള ശ്രമം നടത്തിയെങ്കിലും അതും ഫലിച്ചില്ല. കളിയുടെ 75ാം മിനുട്ടില്‍ മുന്നേറ്റത്തില്‍ നിന്ന് ഡൈബാലയെ പിന്‍വലിച്ച് അഞ്ചാം പ്രതിരോധക്കാരനായി ബെര്‍സാഗ്ലിയെ കൂടി ഇറക്കി കോട്ടയുടെ ശക്തി വര്‍ധിപ്പിച്ചാണ് അല്ലെഗ്രി എന്റിക്വെയുടെ ആക്രമണ തന്ത്രത്തെ ചെറുത്തത്. ആശ്വാസ ഗോള്‍ പോലും ബാഴ്‌സയ്ക്ക് അനുവദിക്കാതിരിക്കുക എന്ന തന്ത്രമാണ് കോച്ച് പുറത്തെടുത്തത്.
കളി തുടങ്ങി 19ാം മിനുട്ടില്‍ തന്നെ യുവന്റസ് പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി മെസ്സി മുന്നേറി. അര്‍ജന്റൈന്‍ നായകന്റെ ഗോള്‍ ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്. യുവന്റസിനും മത്സരത്തില്‍ മികച്ച അവസരം ലഭിച്ചു. ക്വഡ്രാഡോ ക്രോസ് ചെയ്ത് നല്‍കിയ പന്ത് ഒരു വോളിയിലൂടെ വലയിലാക്കാനുള്ള ഹിഗ്വയ്‌ന്റെ ശ്രമം പക്ഷേ ഫലം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്വാഡ്രാഡോക്ക് മുന്നില്‍ മറ്റൊരു മികച്ച അവസരവും ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. ഗോള്‍ കീപ്പര്‍ ബുഫണിന്റെ പിഴവ് മുതലെടുക്കാനുള്ള അവസരം ബാഴ്‌സയ്ക്ക് പാഴായി. കോര്‍ണറില്‍ നിന്ന് വന്ന പന്ത് വലം കാല്‍ കൊണ്ട് വലയിലാക്കാനുള്ള മെസ്സിയുടെ ശ്രമം വിജയിച്ചില്ല.
മത്സരത്തിനിടെ ലയണല്‍ മെസ്സി മുഖമടിച്ച് നിലത്തു വീണത് ദയനീയ കാഴ്ചയായി. പന്തിനായി യുവന്റസ് താരം മിരാലെമിനൊപ്പം ഉയര്‍ന്ന് ചാടിയ മെസ്സി മുഖമിടിച്ച് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ മെസ്സിയുടെ മുഖത്തിന് പരുക്കേറ്റെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം താരം കളിക്കാനിറങ്ങിയത് ആശ്വാസമായി. മത്സര ശേഷം തോല്‍വിയില്‍ മനംനൊന്ത് നെയ്മര്‍ പൊട്ടിക്കരഞ്ഞ കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. മുന്‍ ബാഴ്‌സലോണ താരം കൂടിയായ ഡാനി ആല്‍വെസ് നെയ്മറെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ച രംഗം മത്സരത്തിനപ്പുറമുള്ള ആത്മബന്ധങ്ങളുടെ നിറമുള്ള നിമിഷങ്ങളാണ് ലോകത്തിന് സമ്മാനിച്ചത്.

മൊണാക്കോയുടെ കുതിപ്പ്
ഫ്രഞ്ച് ലീഗ് വണില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മൊണാക്കോ ചാംപ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് മുന്നേറി. ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ രണ്ടാം പാദ പോരാട്ടത്തില്‍ 3-1ന് കീഴടക്കിയ അവര്‍ ഇരു പാദങ്ങളിലായി 6-3ന്റെ വിജയം സ്വന്തമാക്കിയാണ് അവസാന നാലിലെത്തിയത്. കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ടീനേജ് സെന്‍സേഷന്‍ എംപാപ്പെ മൊണാക്കോയെ മുന്നില്‍ കടത്തിയപ്പോള്‍ 17ാം മിനുട്ടില്‍ നായകന്‍ റഡാമല്‍ ഫാല്‍ക്കാവോ രണ്ടാം ഗോളിലൂടെ ലീഡുയര്‍ത്തി.
48ാം മിനുട്ടില്‍ ബൊറൂസിയക്കായി മാര്‍ക്കോ റൂസ് ഒരു ഗോള്‍ മടക്കിയെങ്കിലും 81ാം മിനുട്ടില്‍ ജെര്‍മെയ്ന്‍ ഫ്രഞ്ച് കരുത്തര്‍ക്ക് മൂന്നാം ഗോളും സമ്മാനിച്ചു. ബൊറൂസിയക്കാകട്ടെ പിന്നീട് ഗോള്‍ മടക്കാന്‍ സാധിച്ചില്ല. ബയേണ്‍ മ്യൂണിക്കിന് പിന്നാലെ അവസാന എട്ടിലുണ്ടായിരുന്ന ഏക ജര്‍മന്‍ ടീം ബൊറൂസിയയും ചാപ്യന്‍സ് ലീഗിന്റെ പുറത്തേക്കുള്ള വഴി കണ്ടു.
സ്പാനിഷ് ലാ ലിഗയില്‍ നിന്ന് റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഇറ്റാലിയന്‍ സീരി എയില്‍ നിന്ന് യുവന്റസും ഫ്രഞ്ച് ലീഗ് വണില്‍ നിന്ന് മൊണാക്കോയും സെമിയിലെത്തി. സെമി ഫൈനല്‍ ടീം തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  23 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  32 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  40 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago