അഭിഭാഷക സ്ഥാപനങ്ങള്‍ പാവപ്പെട്ടവരുടെ കേസുകള്‍ ഏറ്റെടുക്കാന്‍ തയാറാവണം: അഡ്വക്കേറ്റ് ജനറല്‍
കൊച്ചി: നീതിന്യായ വ്യവസ്ഥയില്‍ പ്രതിഫലം മുഖ്യഘടകമാകാതെ പാവപ്പെട്ടവരുടെ കേസുകള്‍ കൂടി ഏറ്റെടുക്കാന്‍ അഭിഭാഷക സ്ഥാപനങ്ങള്‍ തയാറാവണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ്.
സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ അഭിഭാഷക സ്ഥാപനമായ ഷെരീഫ് അസോസിയേറ്റ്‌സിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒരുക്കിയ അനുമോദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിന്റെ സീനിയര്‍ പാര്‍ട്ണര്‍ അഡ്വ. കെ.കെ.എം ഷെറീഫ് തന്നെ ബാധിച്ച അര്‍ബുദരോഗത്തിന്റെ ദീര്‍ഘമായ ചികിത്സയ്ക്കിടയിലാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയതെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സര്‍ രോഗം പിടിപെട്ടിട്ടും അതിനെ നിരാകരിച്ച് ഷെരീഫ് നേടിയ അംഗീകാരം മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് ഇന്നസെന്റ് എം.പി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കാന്‍സര്‍ രോഗബാധിതനായ ശേഷം തനിക്കുണ്ടായ രസകരമായ അുഭവങ്ങളും അദ്ദേഹം വേദിയില്‍ പങ്കുവെച്ചു. അഭിഭാഷക മേഖലയിലേക്ക് വിദേശ കുത്തകകളുടെ കടന്നുകയറ്റം ദുസൂചനയാണെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.ഐ.എസ്.ഒ അംഗീകാരം നേടിയ ഷെരീഫ് അസോസിയേറ്റ്‌സിനെ മറ്റു സ്ഥാപനങ്ങള്‍ മാതൃകയാക്കേണ്ടതാണെന്ന് ജസ്റ്റിസ് പി. എ മുഹമ്മദ് പറഞ്ഞു.
സമ്മേളനത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ. എസ് രാധകൃഷ്ണന്‍, ടിസ്സന്‍ തച്ചങ്കരി, ഡോ. അരുണ്‍ വാരിയര്‍, പി. രാജന്‍, അഡ്വ. ജോസ് തെറ്റയില്‍, കെ.എം. നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കക്ഷികള്‍ക്കെല്ലാം അവരുടെ കേസിന്റെ തല്‍സ്ഥിതി അറിയുന്നതിന് പുതിയ പരീക്ഷണമായി ഒരു സോഫ്റ്റ്‌വെയര്‍ ഒരുക്കിയതും ഷെരീഫ് അസോസിയേറ്റ്‌സിന്റെ നേട്ടമാണ്. കക്ഷികള്‍ക്ക് വക്കീലിനെ നേരില്‍ കാണാതെ തന്നെ കേസിന്റെ അവസ്ഥ അറിയാന്‍ സാധിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം പരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."