HOME
DETAILS

സമഗ്ര മാറ്റത്തിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ മേഖല

  
backup
June 22 2020 | 03:06 AM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ഉപരിപഠനം നടത്തുന്നതിനുള്ള സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല സമഗ്ര മാറ്റത്തിനൊരുങ്ങുന്നു.
നാലു വര്‍ഷത്തെ ഓണേഴ്‌സ് ബിരുദം ഉള്‍പ്പടെ പുതിയ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് തുടക്കമിടാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിയോഗിച്ച ആറംഗസമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഉത്തരവിറങ്ങും.
പരമ്പരാഗത ശാസ്ത്ര, ശാസ്‌ത്രേതര വിഷയങ്ങളില്‍ ആഗോള അംഗീകാരമുള്ള നാലു വര്‍ഷത്തെ ഓണേഴ്‌സ് ബിരുദ പ്രോഗാമുകള്‍ തുടങ്ങണമെന്നതാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. വിദേശത്ത് ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം അധികം ചെലവഴിക്കേണ്ടി വരുന്നത് ഇതുവഴി ഒഴിവാക്കാനാകും.


അഞ്ചുവര്‍ഷത്തെ
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍

പരമ്പരാഗത ശാഖകളില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ. സര്‍വകലാശാലകളുടെ കുത്തകയായിരുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ മികച്ച അഫിലിയേറ്റഡ് കോളജുകള്‍ക്കു കൂടി ലഭിക്കും


മൂന്നു വിഷയങ്ങള്‍
ഒരേസമയം പഠിക്കാം

ബിരുദ വിദ്യാര്‍ഥികള്‍ക്ക് മൂന്നു വിവിധ വിഷയങ്ങള്‍ ഒരേ സമയം പഠിക്കാന്‍ അവസരമൊരുക്കുന്ന ത്രീ മെയിന്‍ പ്രോഗ്രാമുകളും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിനു ശേഷം ബിരുദാനന്തര ബിരുദത്തിന് ഇതില്‍ ഏതു വിഷയവും തിരഞ്ഞെടുക്കാനാകും. പരമ്പരാഗത വിഷയങ്ങള്‍ക്കൊപ്പം നവീന പഠന ശാഖകളും ഇതിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്നുണ്ട്.
പരമ്പരാഗത വിഷയങ്ങളിലുളള മൂന്നു വര്‍ഷത്തെ പഠനത്തിനു ശേഷം നാലാംവര്‍ഷം ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ കേന്ദ്രീകരിച്ച് പഠനം നടത്താന്‍ അവസരം നല്‍കുന്ന പ്രോഗ്രാമുകളും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പഠനത്തിനു ശേഷം രാജ്യത്തിനകത്തും പുറത്തും തൊഴില്‍ നേടാനും ഗവേഷണാഭിരുചി വളര്‍ത്താനും ഇതു സഹായിക്കും. നൂതന പഠന ശാഖകളിലെ ബിരുദ പ്രോഗ്രാമുകളും സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകളും ലക്ഷ്യമിടുന്നുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട രണ്ടു സര്‍വകലാശാലകളെ സഹകരിപ്പിച്ചുകൊണ്ട് ഓരോ സെമസ്റ്ററും ഓരോ സര്‍വകലാശാലയില്‍ പഠിക്കുകയും അവസാന സെമസ്റ്റര്‍ അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ടിനായി അവസരമൊരുക്കുകയുമാണ് ലക്ഷ്യം. എം.ജി സര്‍വകലാശാല വി.സി പ്രഫ.സാബു തോമസ് അധ്യക്ഷനും കേരള ചരിത്ര കൗണ്‍സില്‍ ഡയറക്ടര്‍ പ്രഫ.സനല്‍ മോഹന്‍ കണ്‍വീനറുമായ ആറംഗസമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.


അന്‍പതിനായിരം സീറ്റുകള്‍
കൂടും: മന്ത്രി ജലീല്‍


തിരുവനന്തപുരം: പുതിയ കോഴ്‌സുകള്‍ക്ക് തുടക്കമിടുന്നതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അന്‍പതിനായിരത്തോളം സീറ്റുകളുടെ വര്‍ധനവുണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീല്‍ സുപ്രഭാതത്തോട് പറഞ്ഞു.
സംസ്ഥാനത്തെ കോളജുകളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇരുപതിനായിരത്തോളം സീറ്റുകളുടെ വര്‍ധനവാണ് അപ്പോഴുണ്ടായത്.
പുതിയ ഓണേഴ്‌സ് ബിരുദം സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 200 കോഴ്‌സുകളും സൗകര്യമുള്ള അണ്‍ എയ്ഡഡ് കോളജുകളില്‍ ഒന്നും രണ്ടും കോഴ്‌സുകള്‍ വീതവും നല്‍കും. ഈ മാസം തന്നെ അപേക്ഷ ക്ഷണിക്കുന്നതിനുള്ള ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago