HOME
DETAILS

ചെങ്ങന്നൂര്‍ മാലിന്യ മുക്തമാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നു

ADVERTISEMENT
  
backup
July 06 2018 | 07:07 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%81%e0%b4%95


ആലപ്പുഴ: ചെങ്ങന്നൂര്‍ മാലിന്യ മുക്തമാക്കുവാന്‍ പദ്ധതി തയ്യാറാകുന്നു. മാലിന്യ സംസ്‌ക്കരണത്തിനായി നവീന ശാസ്ത്രീയ മാര്‍ഗമാണ് അവതരിപ്പിക്കുക.
ഇതിനായി ഹരിതകേരളം, ശുചിത്വ മിഷന്‍ എന്നിവയുടെ ഉദ്യോഗസ്ഥരും കിലയുടെ ജീവനക്കാരും തിരുവനന്തപുരം കോര്‍പ്പേറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ചെങ്ങന്നൂര്‍ പെരുങ്കുളം പാടം, നഗരസഭാ കാര്യാലയ പരിസരം, ശാസ്താംപുറം മാര്‍ക്കറ്റ് എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തി.
ഇതുകൂടാതെ നഗരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്ന ഇടങ്ങളുടെ കണക്കെടുത്തു.
ചെങ്ങന്നൂര്‍ നഗരത്തില്‍ മാത്രം പ്രതിദിനം ഏകദേശം എട്ട് ടണ്‍ മാലിന്യവും, താലൂക്കിലാകമാനം 22 ടണ്‍ മാലിന്യവും ഉണ്ടാകുന്നുവെന്നാണ് പ്രാഥമിക കണക്ക്. ഉറവിടങ്ങളില്‍ തന്നെ പരമാവധി മാലിന്യങ്ങള്‍ സംസ്‌ക്കരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതിനുള്ള പദ്ധതികള്‍ തയ്യാറാക്കും. 30ന് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍ എന്നിവരുടെ യോഗം ചേരും. യോഗത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പങ്കെടുക്കും.
സന്ദര്‍ശനസംഘത്തില്‍ സജിചെറിയാന്‍ എം.എല്‍.എ, ജോണ്‍ മുളങ്കാട്ടില്‍, എന്‍. സുധാമണി, ജി. വിവേക്, കെ.എസ് രാജേഷ്, പി. അഖില്‍, അനുപ് റോയി, ജയരാജ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  2 minutes ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  15 minutes ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  16 minutes ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  26 minutes ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  34 minutes ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  3 hours ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  9 hours ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  10 hours ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  10 hours ago