നെടുമങ്ങാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനം; അവലോകനയോഗം വിളിച്ചു
നെടുമങ്ങാട്: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ തസ്തികകളിലെ ഉദ്യോഗസ്ഥന്മാരുടെ അവലോകന യോഗം നെടുമങ്ങാട് മണ്ഡലം എംഎല്‍എ സി.ദിവാകരന്‍ നെടുമങ്ങാട് താലൂക്ക് ഓഫിസില്‍ തഹസില്‍ദാരുടെ ചേംബറില്‍ വിളിച്ചുചേര്‍ത്തു.
നെടുമങ്ങാട് വേള്‍ഡ്മാര്‍ക്കറ്റിലെ സ്റ്റാളുകളെല്ലാം ശൂന്യമായി ഇട്ടിരിക്കുന്നസാഹചര്യത്തില്‍ കൃഷിക്കാര്‍ക്ക് അവരുടെ ആവശ്യസാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും, പഴകുറ്റി പെട്രോള്‍പമ്പിനു സമീപത്തുള്ള പുറമ്പോക്ക് സ്ഥാപനങ്ങളോ വ്യക്തികളോ കൈയ്യേറിയിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അഡിഷണല്‍ തഹസില്‍ദാര്‍ ജയകുമാറിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
പാലോട് ഫോറസ്‌റ് റെയ്ഞ്ച് ഓഫീസ് പരിധിയിലെ മരങ്ങളുടെ ലിസ്റ്റ് ഔട്ട് ചെയ്യാന്‍ ഫോറെസ്‌റ് വിഭാഗത്തിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. നെടുമങ്ങാടുമണ്ഡലത്തിലെ വൃത്തിഹീനമായ ഹോട്ടലുകള്‍ക്കെതിരേ അടിയന്തരനടപടി സ്വീകരിക്കണമെന്നും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറിക്ക്, നെടുമങ്ങാട് മണ്ഡലത്തിലെ അനധികൃത ക്വോറിക്കള്‍ക്കും, മണല്‍മാഫിയാക്കുമെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അഡിഷണല്‍ തഹസില്‍ദാര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
സ്‌കൂളുകളുടെ സമീപത്തെ പാന്‍മസാല നിരോധനം ശക്തമാക്കണമെന്നും,കുട്ടികളെ കര്യാര്‍മാരാക്കാന്‍ കൂടുതല്‍ സജ്ജരാകണമെന്നും എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
കണിയാപുരം ഡിപ്പോയിലെ വര്‍ക്ക്‌ഷോപ് കെട്ടിടങ്ങള്‍ക്ക് വേണ്ടിയുള്ള തുക അനുവദിച്ചിട്ടുണ്ടെങ്കിലും അതിനുവേണ്ട യാതൊരുനടപടിയും ട്രാന്‍സ്‌പോര്‍ട് വിഭാഗം ചെയ്തിട്ടില്ല ഉടന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വര്‍ക്ക്‌ഷോപ് കെട്ടിടങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളണമെന്ന് ട്രാന്‍സ്‌പോര്‍ട് വിഭാഗത്തിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങളാക്കി സ്‌കൂളുകളെ അന്താരാഷ്ട്രനിലവാരമുള്ളതാക്കി ഉയര്‍ത്തുന്നതിനും, ലാബ് നവീകരണത്തിനും ജൈവവൈവിധ്യ ഉദ്യാന നിര്‍മാണത്തിനായുള്ള തുക അനുവദിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ പി.ടി.എകളുമായി ബന്ധപെട്ടു ഉടന്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
പി.ഡബ്‌ള്യു.ഡി റോഡ്‌സ് വിഭാഗത്തില്‍ നാലുവരി പാതയ്ക്കുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും, നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ്, കണിയാപുരം-ചിറയിന്‍കീഴ് റോഡ്,പഴകുറ്റി-പോത്തന്‍കോട്-മംഗലപുരം റോഡ് തുടങ്ങിയ വര്‍ക്കുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
നെടുമങ്ങാട്-കരിപ്പൂര്‍-വലിയമല റോഡ് രണ്ടുമാസത്തിനുള്ളില്‍ മുഴുവന്‍ പണികളും തീര്‍ത്തുനല്‍കാമെന്ന് റോഡ്‌സ് വിഭാഗം എഎക്‌സ്ഇ എംഎല്‍എയ്ക്ക് ഉറപ്പ് നല്‍കി.
പി.ഡബ്ലു.ഡി ബില്‍ഡിങ് വിഭാഗത്തില്‍ പൂവത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പോത്തന്‍കോട് സിവില്‍സ്റ്റേഷന്‍, കന്യാകുളങ്ങര സബ് രജിസ്ട്രാര്‍ ഓഫിസ് തുടങ്ങിയവയും, അയിരൂപ്പാറ സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കാനും വേണ്ടിയുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
വാട്ടര്‍ അതോറിട്ടി വിഭാഗത്തില്‍ നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ പാളയത്തിന്‍മുകള്‍,ചുടുകാട്ടിന്‍മുകള്‍, കന്യാകോട്, വേടരുകോണം, കുന്നുമുകള്‍, പരിയാരം, ചെന്തിപ്പൂര്, മണ്ഡപത്തിന്‍മുകള്‍, മാണിക്കല്‍ പഞ്ചായത്തില്‍ കരിക്കകം കോളനി തുടങ്ങിയ പ്രദേശങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കണമെന്നും പെന്റിങ് വര്‍ക്കുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും വാട്ടര്‍അതോറിട്ടി വിഭാഗത്തിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."