HOME
DETAILS

ശമ്പളമായി കെ.എസ്.ആര്‍.ടി.സി നല്‍കിയത് 13,000 രൂപ വീതം

  
backup
March 31, 2019 | 7:43 PM

ksrtc-4-salary-news

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കിയത് 13,000 രൂപ വീതം. മാര്‍ച്ചിലെ ശമ്പളത്തില്‍ നിന്നാണ് ഈ തുക നല്‍കിയിരിക്കുന്നത്. ശമ്പളത്തിന്റെ ബാക്കി തുക എപ്പോള്‍ നല്‍കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ധനസഹായം ലഭിക്കാതെ ബാക്കി ശമ്പളം നല്‍കാന്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ലെന്ന അവസ്ഥയാണ്.
ശമ്പളത്തിനുവേണ്ടി മുന്‍കൂറായി സര്‍ക്കാരിനെ സമീപിച്ച് ധനസഹായം വാങ്ങിയെടുക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. മാത്രമല്ല മാര്‍ച്ചിലെ കലക്ഷനില്‍ ഉണ്ടായ വന്‍ ഇടിവും ശമ്പളം നല്‍കുന്നതിനു തടസമായിട്ടുണ്ട്.


മാര്‍ച്ച് അവസാനിക്കുമ്പോള്‍ 28 കോടിരൂപ സമാഹരിക്കാനേ കോര്‍പ്പറേഷന് കഴിഞ്ഞിട്ടുള്ളൂ. എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരിയുടെ കാലത്തേക്കാള്‍ ഒരുകോടി രൂപയുടെ വരുമാനക്കുറവാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സഹായം ഇതുവരെ ലഭ്യമായിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഘട്ടമായതിനാല്‍ സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. പത്താം തിയതിയോടെ ലോട്ടറിയില്‍നിന്നുള്ള വരുമാനവും കേന്ദ്ര ജി.എസ്.ടി വിഹിതവും കൂടി ലഭിച്ചാല്‍ ഇരുപതുകോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കിയേക്കും. ആ തുകകൂടി ലഭിച്ചാലും ശമ്പളം നല്‍കാന്‍ 43 കോടി രൂപയുടെ കുറവ് പിന്നെയും വരും. കഴിഞ്ഞ മാസം ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവര്‍ക്ക് 13,000 രൂപ വീതം ആദ്യഘട്ടം നല്‍കിയിരുന്നു. ഓഫിസര്‍ തസ്തികകളില്‍ ഉള്ളവര്‍ക്ക് അന്ന് ആദ്യഘട്ടത്തില്‍ ഒരു രൂപ പോലും നല്‍കിയിരുന്നുമില്ല. ഇത്തവണ അതുമാറി എല്ലാ ജീവനക്കാര്‍ക്കും 13,000 രൂപ വീതം നല്‍കിയിട്ടുണ്ട്.


ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസാന ദിവസങ്ങളില്‍ കടം പറഞ്ഞാണ് കഴിഞ്ഞമാസം ശമ്പളം നല്‍കാന്‍ തുക കണ്ടെത്തിയത്. ഈ തുക ഇതുവരെ നല്‍കാത്തതിനാല്‍, ഈ മാസാവസാനം ഡീസല്‍ കടം നല്‍കാനാവില്ലെന്ന് ഐ.ഒ.സി അറിയിച്ചിട്ടുണ്ട്.


കൂടാതെ ടയര്‍ കമ്പനികള്‍, റീട്രെഡിങ് റബര്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ നല്‍കുന്നവര്‍, ഓയില്‍ വിതരണക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും കോടികളുടെ കുടിശ്ശികയുണ്ട്. ഈ സാഹചര്യത്തില്‍ അവരും സാധനങ്ങളുടെ വിതരണം നിര്‍ത്താനിടയുണ്ട്. ലാഭകരമല്ലാത്ത സര്‍വിസുകള്‍ നിര്‍ത്തിവച്ചതിനു പുറമേ കൂടുതല്‍ സര്‍വിസുകള്‍ മുടങ്ങുന്നത് ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  7 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  7 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  7 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  7 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  7 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  7 days ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ

Saudi-arabia
  •  7 days ago
No Image

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

International
  •  7 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  7 days ago