കുടിവെള്ള വിതരണം: മോണിറ്ററിങ് സെല്‍ രൂപീകരിക്കുന്നു
മുക്കം: സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിനും നിരീക്ഷണത്തിനുമായി തദ്ദേശ സ്വയംഭരണ വകുപ്പില്‍ മോണിറ്ററിങ് സെല്‍ രൂപീകരിക്കുന്നു.
താപനിലയിലെ വര്‍ധനവ്, ശുദ്ധജല ദൗര്‍ലഭ്യം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് മോണിറ്ററിങ് സെല്‍ രൂപീകരിക്കുന്നത്.
പഞ്ചായത്ത് ഡയരക്ടര്‍, നഗരകാര്യ ഡയരക്ടര്‍ എന്നിവര്‍ യഥാക്രമം പഞ്ചായത്തുകളിലും നഗരപരിധിയിലുമുള്ള ശുദ്ധജല ലഭ്യത നിരീക്ഷിക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ കുടിവെള്ള വിതരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാരും നഗരകാര്യ റീജ്യണല്‍ ജോയിന്റ് ഡയരക്ടര്‍മാരും റിപ്പോര്‍ട്ട് ആഴ്ചതോറും പഞ്ചായത്ത് ഡയരക്ടര്‍, നഗരകാര്യ ഡയരക്ടര്‍ എന്നിവര്‍ക്ക് നല്‍കണം. ക്രോഡീകരിച്ച റിപ്പോര്‍ട്ട് ഇവര്‍ സര്‍ക്കാരിന് നല്‍കും.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, ബന്ധപ്പെട്ട അസിസ്റ്റന്റ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് മോണിറ്ററിങ് സെല്‍ രൂപീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."