ദേശീയ നൃത്തമത്സരം കോഴിക്കോട്ട്
കോഴിക്കോട്: ഇന്ത്യയ്ക്കകത്തുള്ള 125 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന നൃത്ത മത്സരത്തിന് കോഴിക്കോട് വേദിയാകുന്നു. 24,25,26 തിയതികളിലായി ജൂബിലി ഹാളിലാണ് 'പരം 2017' എന്ന പേരില്‍ ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നത്. മത്സരത്തിനു ശേഷം എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ പ്രശസ്ത നര്‍ത്തകരുടെ അവതരണവും ഉണ്ടാകും.
കലാമണ്ഡലം ചന്ദ്രിക ടീച്ചറുടെ ഓര്‍മയ്ക്കായി നല്‍കുന്ന പുരസ്‌കാരം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കലാകാരന് നല്‍കും. നടന വൈഭവവും നൃത്തരൂപത്തിലുള്ള അറിവും അടിസ്ഥാനമായിട്ടാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. 24ന് വൈകുന്നേരം കലാമണ്ഡലം വിമലാദേവി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. 26ന് നടക്കുന്ന സമാപന സമ്മേളനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഓള്‍ ഇന്ത്യന്‍ ഡാന്‍സ് അസോസിയേഷന്‍, നൃത്ത്യതി കലാക്ഷേത്രം, ഓം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. സംഘാടകരായ ഹര്‍ഷന്‍ എസ് ആന്റണി, സുരേഷ് ബിജു, അജേഷ് തലശേരി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."