'ആര്‍ദ്രം-ഹരിതം-2017' എക്‌സിക്യുട്ടീവ് ക്യാംപ് നാളെ
കുന്ദമംഗലം: ഫാസിസത്തെ പ്രതിരോധിക്കുന്നതിന് അണികളെ സജ്ജമാക്കാന്‍ മുസ്‌ലിം ലീഗ് ഒരുങ്ങുന്നു. ദേശീയതലത്തില്‍ തീവ്രഹിന്ദുത്വ നിലപാടുമായി മുസ്‌ലിം, ദളിത്, പിന്നാക്ക, ന്യൂനപക്ഷങ്ങളോട് ശത്രുതാപരമായ സമീപനം കൈകൊണ്ട് മതേതര ഇന്ത്യയുടെ ഭീഷണിയായി മാറിയ വര്‍ഗീയ ശക്തികള്‍ക്കെതിരേ സമൂഹ മന:സാഷിയെ ഉണര്‍ത്താനാണ് കുന്ദമംഗലം മണ്ഡലം മുസ്‌ലിം ലീഗ് 'ആര്‍ദ്രം-ഹരിതം-2017' എക്‌സിക്യുട്ടീവ് ക്യാംപ് നടത്തുന്നതെന്ന് പ്രസിഡന്റ് കെ. മൂസ മൗലവി, ജന.സെക്രട്ടറി ഖാലിദ് കിളിമുണ്ട, ട്രഷറര്‍ എന്‍.പി ഹംസമാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ കുന്ദമംഗലം മൊണാഡ് ഹോട്ടലില്‍ സജ്ജമാക്കിയ ഇ. അഹമ്മദ് സാഹിബ് നഗറില്‍ നടക്കുന്ന പരിപാടി മുസ്‌ലിം ലീഗ് അസംബ്ലി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹരിതരാഷ്ട്രീയം, ബഹുസ്വരത, സഹജീവനം എന്ന വിഷയത്തെ അധികരിച്ച് അബ്ദുറഹ്മാന്‍ കല്ലായ് ക്ലാസെടുക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ലീഡര്‍ഷിപ്പ് ട്രൈനിങില്‍ ഇന്റര്‍നാഷനല്‍ ടെയിനര്‍ എ.പി നിസാം ക്ലാസെടുക്കും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, എം.കെ രാഘവന്‍ എം.പി എന്നിവര്‍ ക്യാംപ് സന്ദര്‍ശിക്കും. നിയോജകമണ്ഡലം ലീഗ് ഭാരവാഹികളായ എ.ടി ബഷീര്‍, കെ.പി കോയ, എം. ബാബുമോന്‍, ഒ. ഉസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."