HOME
DETAILS
MAL
പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന സമയപരിധി നീട്ടി
backup
March 31 2019 | 22:03 PM
ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടി. ഇന്നലെ അവസാനിക്കാനിരുന്നതായിരുന്നു സമയപരിധി. എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയായി സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് ആറാം തവണയാണ് പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന തീയതി നീട്ടുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന സമയമായി ഈ വര്‍ഷം മാര്‍ച്ച് 31 നിശ്ചയിച്ചിരുന്നത്. എന്നാല്‍ തീയതി ദീര്‍ഘിപ്പിക്കുകയായണെന്ന് പ്രത്യേക്ഷ നികുതി ബോര്‍ഡാണ് ഇന്നലെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."