ബഷീറിന്റെ കഥാലോകം വിസ്മയമായി
മണ്ണാര്‍ക്കാട്: ബ്രഹ്മാണ്ഡ കോടി ജീവികളില്‍ ഒരുവന്‍ മാത്രമാണ് മനുഷ്യനെന്നും ഈ ഭൂമി സമസ്ത ജീവികള്‍ക്കും അവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ച് കഥാ സുല്‍ത്താന്റെ കഥാപാത്രങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ മണ്ണാര്‍ക്കാട്ടെ കുരുന്നുകള്‍ക്കത് പുതിയ അനുഭവമായി.
ജി.എം.യു.പി.സ്‌കൂളിലാണ് ബഷീറിന്റെ കഥാലോകം അവതരിപ്പിച്ചത്. സമൂഹത്തില്‍ നിന്നാണ് ബഷീറിന്റെ ഓരോ കഥാപാത്രങ്ങളും രംഗ പ്രവേശനം ചെയ്തിട്ടുള്ളതെന്നും ഭാഷയുടെ ലാളിത്യവും ശക്തിയും കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്നും പരിപാടിക്ക് തുടക്കം കുറിച്ചു പ്രധാനാധ്യാപകന്‍.കെ.കെ വിനോദ് കുമാര്‍ പറഞ്ഞു. എട്ടുകാലി മമ്മൂഞ്ഞ്, പൊന്‍കുരിശ് തോമ, സഖാവ് മൂര്‍ഖന്‍, ഒറ്റക്കണ്ണന്‍ അബ്ദുല്ല, ഉണ്ടക്കണ്ണന്‍പോക്കര്‍ ,കേശവന്‍ നായരും സാറാമ്മയും, പാത്തുമ്മ, ഉണ്ടപ്പാറു തുടങ്ങിയ കഥാപാത്രങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. 98 ന്റെ നിറവിലും വായന തപസ്സാക്കി മാറ്റിയ ആതിര നിലയത്തില്‍ സരോജിനി അമ്മയെയും 65 ാം വയസ്സില്‍ തുടര്‍ വിദ്യഭ്യാസ പരിപാടിയിലൂടെ പത്താന്തരം വാസായ റാബിയ ബീവിയെയും ചടങ്ങില്‍ ആദരിച്ചു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി.പ്രകൃതി പഠന ക്യാംപില്‍ പങ്കെടുത്ത കുട്ടികളെ അഭിനന്ദിച്ചു.ചടങ്ങില്‍ ശശിധരന്‍ മാസ്റ്റര്‍, എന്‍.വി. നീലാബരന്‍, കഷ്ണകുമാര്‍, പി.കെ.ആശ, എം.കെ. സൂസമ്മ, പി.ബഷീര്‍, മുംതാസ് അലി, ലക്ഷ്മിക്കുട്ടി, ഫരീദ, സലീന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."