HOME
DETAILS
MAL
സെക്രട്ടേറിയറ്റിന് മുന്പിലെ സമരം; അഞ്ച് സംഘടനകള്‍ക്കെതിരേ കേസ്
backup
June 23 2020 | 04:06 AM
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്പില് സമരം ചെയ്തതിന് അഞ്ച് സംഘടനകള്‍ക്കെതിരേ കേസെടുത്തു.
സമരത്തിന് പത്തുപേരില്‍ കൂടുതല്‍ പേര് പങ്കെടുക്കരുത്, 10 വയസിനു താഴെയും 60 വയസിന് മുകളില്‍ പ്രായമുള്ളവരും സമരത്തില്‍ പങ്കെടുക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്തതിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ മുസ്ലിം ലീഗ് എം.എല്‍.എമാര്‍ക്കും ജില്ലാ നേതാക്കന്മാര്ക്കുമെതിരേ കേസെടുത്തു.
എസ്.ഡി.പി.ഐ, ആര്.വൈ.എഫ്, എസ്.ടി.യു, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നീ സംഘടനകള്‍ക്കെതിരേയാണ് മറ്റു കേസുകള്‍. എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ്-2020 പ്രകാരമാണ് കേസുകള്‍ എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."