നിലമ്പൂര്‍ നഗരസഭാ ഭരണം റിലയന്‍സിന്റെ നിയന്ത്രണത്തിലെന്ന് സി.പി.ഐ
നിലമ്പൂര്‍: നഗരസഭയുടെ നിയന്ത്രണത്തിലുള്ള റോഡുകളില്‍ റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കിയതിലും ഫീസ് ഈടാക്കിയതിലും ഉയര്‍ന്നു വന്ന പ്രശ്നങ്ങളില്‍ നഗരസഭാ അധികൃതര്‍ നിരന്തരം വാക്കും പ്രവര്‍ത്തിയും മാറ്റിക്കൊïിരിക്കുന്നത് അഴിമതി നടത്തിയതിന് തെളിവാണെന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
11.4.2017 ന് അനധികൃതമായി റോഡ് വെട്ടിപ്പൊളിക്കുന്നതു കï് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊലിസില്‍ പരാതി നല്കി. നഗരസഭാ എന്‍ജിനീയറും ചെയര്‍പേഴ്സണും അനുമതി നല്‍കിയിട്ടില്ല എന്നും കൗണ്‍സിലര്‍മാരെ അറിയിച്ചിരുന്നു.
അന്നേ ദിവസം ഉച്ചക്ക് കൗണ്‍സില്‍ യോഗം നടന്നു. ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും മുന്‍കൂര്‍ അനുമതി നല്‍കിയിട്ടില്ല എന്നും സെക്രട്ടറി 6.2.17 ന് എഗ്രിമെന്റ് വെച്ചതുള്‍പ്പടെ കാര്യങ്ങള്‍ ചെയ്തത് തന്റെ അറിവോടെയല്ല എന്നും അവര്‍ പറഞ്ഞിരുന്നു. കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ നിര്‍മാണ പ്രവര്‍ത്തി നടത്തിയതിനെതിരെ പൊലിസില്‍ പരാതി നല്‍കാനും ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നഗരസഭാ ഡയറക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. നഗരസഭാ ഡയറക്ടര്‍ക്ക് നാളിതുവരെ പരാതി നല്‍കിയിട്ടുമില്ല. ക്രമക്കേടുകള്‍ക്കെതിരെ ജനങ്ങളുടെ യോജിച്ച ചെറുത്ത് നില്‍പ്പ് അനിവാര്യമാണെന്നും സി.പി.ഐ മുന്നിലുïാവുന്നെും ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി പി.എം ബഷീര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."