HOME
DETAILS
MAL
മന്ത്രി കടകംപള്ളി ജനങ്ങളോട് മാപ്പുപറയണം: യൂത്ത് ലീഗ്
backup
April 20 2017 | 22:04 PM
എടപ്പാള്‍: മതസൗഹാര്‍ദ്ധത്തിന്റെ പാരമ്പര്യമുള്ള മലപ്പുറത്തിന്റെ മതേതര മണ്ണിനെ വര്‍ഗീയതയുടെ കേന്ദ്രമാണെന്ന് അധിഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് മലപ്പുറത്തെ ജനങ്ങളോട് മാപ്പ്പറയണമെന്ന് ആവശ്യപ്പെട്ട് വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വട്ടംകുളത്ത്പ്രതിഷേധ പ്രകനെം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പത്തില്‍ സിറാജ്,ജനറല്‍ സെക്രട്ടറി അനസ് തറയില്‍, വി.വി.എം മുസ്തഫ, എം.കെ മുജീബ്, ടി ഉമ്മര്‍, പത്തില്‍ സിദ്ധിഖ്, ഷറഫുദ്ദീന് നടുവട്ടം, എ.വി നാസര്‍, വി.വി അസ്ലു, പി.വി നജീബ്,ഫസലു കുറ്റിപ്പാല, സജീര്‍ എം സുലൈമാന്‍, ആര്.വി മഹ്റൂഫ് ശുകപുരം,ബാസിത്ത് ബിന്‍ മൊയ്തു എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."