മൊയ്തീന്‍ മൗലവി പടിയിറങ്ങുന്നത് മുപ്പത് വര്‍ഷത്തെ ബാങ്കോലി പുണ്യവുമായി
കൈപ്പമംഗലം : മുപ്പത് വര്‍ഷത്തെ ബാങ്ക് വിളികള്‍ ഇനിയില്ല. ബാങ്കോലിയുടെ പുണ്യവുമായി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മൊയ്തീന്‍ മൗലവി ജന്മനാട്ടിലേക്ക് മടങ്ങി.
പെരിഞ്ഞനം തോട്ടുങ്ങള്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദില്‍ (കപ്പല്‍ പള്ളി) മുഅദ്ദിനായി മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയാണു മൊയ്തീന്‍ മൗലവി യാത്രയായത്.
1988 ഹസ്സന്‍ മുസ്‌ലിയാരുടെ ദറസില്‍ പഠനത്തിനായി എത്തിയ മണ്ണാര്‍ക്കാട്ടുകാരന്‍ പഠനം കഴിഞ്ഞു ആദ്യം ജോലിയില്‍ പ്രവേശിക്കുന്നതും ഇവിടെ തന്നെ.
പിന്നീടു മഹല്ല് നിവാസികളുടെ പ്രിയ്യപ്പെട്ട മൊയ്തീന്‍ മൗലവിയായി മുപ്പത് വര്‍ഷങ്ങള്‍.തലമുറകള്‍ക്ക് ദീനി അധ്യാപനങ്ങള്‍ പകര്‍ന്ന് നല്‍കിയ ആ ഗുരുനാഥന്റെ ശബ്ദമാണ് മൂന്ന് പതിറ്റാണ്ട് ഒരു മഹല്ലിലെ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു വരുത്തിയത്.
ശാരീരികമായ അവശതകള്‍ അലട്ടിയ അവസരത്തിലാണ് മൊയ്തീന്‍ മൗലവി ജന്മനാടായ മണ്ണാര്‍ക്കാട്ടേക്ക് മടങ്ങി പോകുന്നത്. മുപ്പത് വര്‍ഷം സൗമ്യമായി അറിവു പകര്‍ന്ന മൊയ്തീന്‍ മൗലവിയെ യാത്രയായക്കാന്‍ മഹല്ലിലെ വിശ്വാസികള്‍ ഒന്നടങ്കമാണ് എത്തിച്ചേര്‍ന്നത്.
മഹല്ല് പ്രസിഡന്റ് മൂസ ഹാജി അധ്യക്ഷനായി.
സയ്യിദ് നജീബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ സലാം ഫൈസി, സിദ്ദീഖ് ഫൈസി, എം.കെ അബൂബക്കര്‍, കെ.എ സുലൈമാന്‍, ഉമ്മര്‍ സഅദി, മൂസ മൗലവി, കെ.എം നിഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."