HOME
DETAILS
MAL
ജലസമൃദ്ധമായിരുന്ന പൈക്കുളം തകര്‍ച്ചയില്‍; നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
backup
April 20 2017 | 22:04 PM
ചങ്ങരംകുളം: കോക്കൂരില്‍ സ്ഥിതി ചെയ്യുന്ന പൈകുളം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ കോക്കൂര്‍ മണ്ണാരപ്പറമ്പ് റോഡില്‍ സ്ഥിതി ചെയ്യുന്ന കുളമാണ് തകര്‍ച്ചയുടെ വക്കിലുള്ളത്. ഒരു കാലത്ത് മണ്ണാരപ്പറമ്പ് സ്വദേശികളും കോക്കൂര്‍ സ്വദേശികളും ഉപയോഗിച്ചിരുന്നതാണ് ഈ കുളം. പുരാതനമായ കുളം പൂര്‍ണമായും ചെങ്കല്‍ വെട്ടിയാണ് നിര്‍മിച്ചിട്ടുള്ളത്.
നാടൊട്ടുക്ക് കുടിവെള്ളക്ഷാമം നേരിട്ടതോടെയാണ് പതിനായിരത്തോളം ലിറ്റര്‍ ജലം സംരക്ഷിച്ചിരുന്ന ചാലിശ്ശേരി പഞ്ചായത്തിന്റെ പൈക്കുളം നവീകരിക്കണമെന്ന ആവശ്യമുയര്‍ന്നത്. വേനല്‍ കടുത്തതോടെ പ്രദേശത്തെ പല കുളങ്ങളും വറ്റിവരï അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."