എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ അനധികൃത പണപ്പിരിവ്: നടപടി വേണമെന്ന് ആവശ്യം
നീലേശ്വരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുന്‍പു തന്നെ ചില സംഘടനകളുടെ പേരില്‍ പണപ്പിരിവ് നടക്കുന്നതായും ഇത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട് കലക്ടര്‍ക്കും എന്‍ഡോസര്‍ഫാന്‍ സെലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ക്കും രേഖാമൂലം പരാതി നല്‍കിയതാണ് .
കഴിഞ്ഞദിവസം ഒരു സംഘടനയുടെ ആളുകള്‍ രാവണീശ്വരത്ത് വീïും പിരിവിന് ഇറങ്ങിയപ്പോഴാണ് നാട്ടുകാര്‍ പിടികൂടി കാഞ്ഞങ്ങാട് പൊലിസില്‍ ഏല്‍പ്പിച്ചത്. രï് മാസത്തിനുള്ളില്‍ ഇവര്‍ പല സ്ഥലങ്ങളിലും പണപ്പിരിവ് നടത്തിയതായി വിവരം ലഭിച്ചിരുന്നു. ഇത്തരം ആളുകള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സുഭാഷ് ചീമേനി അധ്യക്ഷനായി. സെക്രട്ടറി പ്രവീണ മാവുങ്കാല്‍, കെ.കെ അശോകന്‍, രാജീവ് തോമസ്, കെ.എസ് മാത്യു , ജയകുമാര്‍ പനത്തടി, എം.വി രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."