1500 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മഴനടത്തം നാളെ
തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ അകുപ്പ്, ഡയറ്റ്, സര്‍വശിക്ഷാ അഭിയാന്‍, ഗ്രീന്‍ കമ്മ്യൂനിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ വലിയപറമ്പില്‍ മഴയാത്ര സംഘടിപ്പിക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ വിവിധ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ 1500 വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന മഴനടത്തം മാവിലാക്കടപ്പുറം അഴിമുഖത്തു നിന്നു ആരംഭിച്ച് ഇടയിലെക്കാട്ടില്‍ സമാപിക്കും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍, ജില്ലാപഞ്ചായത്ത് അംഗം പി.സി സുബൈദ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ ഡി മഹാലിംഗ്വേശര രാജ്, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. ശോഭീന്ദ്രന്‍ എന്നിവര്‍ അതിഥികളായെത്തും.
പടന്നകടപ്പുറം ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഇത്തവണ മഴയാത്രക്ക് ആതിഥ്യമരുളുന്നത്.
മഴയെ അറിയാന്‍ പരിസ്ഥിതിയെ അറിയാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന മഴയാത്രയ്ക്കു ഒന്‍പതുകിലോമീറ്ററോളം ദൈര്‍ഘ്യം ഉണ്ടാകും. കവ്വായിക്കായല്‍ സംരക്ഷണത്തിനുള്ള കര്‍മപരിപാടികള്‍ ആവിഷ്‌ക്കരിക്കുകയാണ് ഇത്തവണത്തെ മഴയാത്രയുടെ ലക്ഷ്യം.
വാര്‍ത്താസമ്മേളനത്തില്‍ പടന്നക്കടപ്പുറം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി ചന്ദ്രന്‍, പ്രധാന അധ്യാപിക രേണുകാ ദേവി ചമ്മങ്ങാട്ട്, പഞ്ചായത്ത് അംഗം വി.കെ കരുണാകരന്‍,എ.വി ഗണേശന്‍, പി.കെ സന്തോഷ്, ടി വി രവീന്ദ്രന്‍, രാജു നെടുംകണ്ടം, പി ജയചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."