മലപ്പുറത്ത് 18 ന് ബഹുജന സംഗമം
മലപ്പുറം: 'ഏക സിവില്‍ കോഡും ഐ.എസ് ഭീകരതയും: വിയോജിപ്പിന്റെ കാരണങ്ങള്‍?' എന്ന വിഷയത്തില്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി മലപ്പുറത്ത് ബഹുജന സംഗമം നടത്തും. 18 ന് ഉച്ചക്ക് രണ്ടിന് മലപ്പുറം സുന്നി മഹല്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരന് പി. സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും. ഏക സിവില്‍ കോഡ്, ഐ.എസ് ഭീകരത തുടങ്ങിയ വിവാദങ്ങളിലൂടെ തല്പര കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങളും മേല്‍ വിഷയങ്ങളില്‍ സമൂഹം മനസിലാക്കേണ്ട അപ്രിയ സത്യങ്ങളും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിക്കും. മുസ്്ലിം സമുദായത്തെ തീവ്രവാദ മുദ്ര കുത്താന്‍ ഇടയാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുട്ടിന്റെ മറവില്‍ രൂപം കണ്ടെത്തിയവരുടെയും ഭരണാധികാരികളെ തൃപ്തിപ്പെടുത്താന്‍ സമുദായത്തെ ഒറ്റു കൊടുക്കുന്ന പണ്ഡിത വേഷധാരികളുടെയും അജണ്ട പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് 'വിഘടിതര്‍ വിനയാകുമ്പോള്‍' വിഷയം എല്‍.സി.ഡി ക്ലിപ്പ് സഹിതം മുസ്തഫ അശ്റഫി കക്കുപ്പടി അവതരിപ്പിക്കും. പി. കുഞ്ഞാണി മുസ്ലിയാര്, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ടി. മൊയ്തീന് മൗലവി, പി. ഹസന് മുസ്ലിയാര് പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."