കൊച്ചി മെട്രോ സൗരോര്‍ജ പ്ലാന്റ് കമ്മിഷന് ചെയ്തു
കൊച്ചി: കൊച്ചി മെട്രോയുടെ മുട്ടം ഡിപ്പോയിലെ നാല് ഏക്കറില്‍ സ്ഥാപിച്ച 2,719 കിലോവാട്ട് സോളാര്‍ പ്ലാന്റ് കമ്മിഷന് ചെയ്തു. ഇതോടെ കൊച്ചി മെട്രോയുടെ സൗരോര്‍ജ ഉല്പാദനം 5390 കിലോവാട്ടായി ഉയര്‍ന്നു. കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.
പദ്ധതി സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമല്ലെന്നും ഇതിലൂടെ സമൂഹത്തിന് പകരുന്നത് വലിയ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും സൗരോര്‍ജ ഉല്പാദനമുണ്ടാകണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.എം.പി സോളാര്‍ പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നതിന് 25 വര്‍ഷ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു കിലോ വാട്ടിന് 3.66 രൂപ നിരക്കില്‍ ഒരു ദിവസം 10,332 യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് പ്ലാന്റിലൂടെ കഴിയും.
ഒരു വര്‍ഷം ഇത്തരത്തില്‍ 107 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് കെ.എം.ആര്.എല്‍ പ്രതീക്ഷിക്കുന്നത്.5445 കിലോവാട്ട് സോളാര്‍ ഊര്‍ജ ഉല്പാദനത്തിലേക്ക് എത്തിക്കുന്നതിന് ഡിപ്പോ ട്രാക്കുകള്‍ക്ക് സമീപം പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 2020ല്‍ പദ്ധതി പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."