വേനലില്‍ കുറുമാത്തൂര്‍ പഞ്ചായത്തിന്റെ തടയണ മന്ത്രം
തളിപ്പറമ്പ് : വേനല്‍ കനത്താലും കടുത്ത വരള്‍ച്ചയുണ്ടായാലും നേരിടാന്‍ സുസജ്ജമാണ് കുറുമാത്തൂര്‍ പഞ്ചായത്ത്. കാലിക്കടവ് പറത്തോട് മുതല്‍ വടക്കാഞ്ചേരി പാറാട് വരെ 18 കിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് കുറുമാത്തൂര്‍ പഞ്ചായത്തിന്റെ ജലസമൃദ്ധി.
ഇത്തവണ വേനല്‍ കനക്കുമെന്നും കടുത്ത വരള്‍ച്ചയാണ് നേരിടേണ്ടി വരിക എന്ന ആശങ്കകളെയൊക്കെ അവഗണിക്കാനുളള ആത്മവിശ്വാസം പഞ്ചായത്ത് അധികാരികള്‍ക്ക് നല്‍കുന്നതും ഈ ജലസമൃദ്ധി തന്നെയാണ്.
കാലിക്കടവ്, കാലിക്കടവ് പറത്തോട്, മഴൂര്‍ ഇടുകുഴി, മഴൂര്‍ പുറത്തോട്, പൂമംഗലം കൊടിലേരി, കരിമ്പം, പനക്കാട്, വരഡൂല്‍, വടക്കാഞ്ചേരി എന്നിവയാണ് ജലസംരക്ഷണത്തിനു സഹായിക്കുന്ന സ്ഥിരം തടയണകള്‍.
2017 ല്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് വിദ്യാര്‍ഥികളും നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും 18 കിലോമീറ്റര്‍ പുഴയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി പഞ്ചായത്തിന് മികച്ച പിന്തുണ നല്‍കിയിരുന്നു. 2018ലും ഇത് ആവര്‍ത്തിച്ചു. കുറുമാത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിഞ്ഞ് മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറി ശിവശങ്കരന് സന്ദര്‍ശനം നടത്തുകയും എം.എല്‍.യെുടെ ആസ്തിവിനിമയ ഫണ്ടില്‍ നിന്നും പുതിയ തടയണകള്‍ നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. പന്നിയൂര്‍ പൊന്തന്കുണ്ട്, പന്നിയൂര്‍ കാപ്പിന്കര, പൂമംഗലം മണിയറ വയല്‍ എന്നിവിടങ്ങളിലാണ് ഗോവന്‍ മോഡല്‍ ബന്ധാര എന്നപേരിലുളള 3 തടയണകള്‍ നിര്‍മ്മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."