കെ.എസ്.ആര്.ടി.സിയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന്അനുവദിക്കണം: ബസ് ഉടമകള്‍
മഞ്ചേരി: ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്.ടി.സി ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് അനുവദികണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം നല്‍കേണ്ട ചുമതല സര്ക്കാറിനാണന്നിരിക്കെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് അനുവദിക്കില്ലന്ന നിലപാട് അംഗാകരിക്കാനാവില്ല. ലക്ഷകണക്കിനു വിദ്യാര്‍ഥികളുള്ള ജില്ലയില്‍ ആയിരത്തില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് കെ.എസ്.ആര്.ടി.സിയില്‍ കണ്സഷന് നല്‍കുന്നത്. അതും മാസങ്ങള്‍ക്കു മുമ്പ് ടിക്കറ്റ് ചാര്‍ജ് നല്കി കാര്‍ഡ് വാങ്ങുന്നവര്‍ക്കു മാത്രവും. വിദ്യാര്‍ഥികള്‍ക്കു യാത്ര സൗകര്യം നല്‍കേണ്ട ബാധ്യതയില്‍ നിന്നു സര്‍ക്കാറിനു ഒഴിഞ്ഞു മാറാനാവില്ലന്നും യോഗം വിലയിരുത്തി.
സംസ്ഥാന ട്രഷറര്‍ ഏരികുന്നന്‍ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കൊടക്കാടന്‍ മുഹമ്മദാലി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി.മുഹമ്മദ് എന്ന നാണിഹാജി, പക്കീസ കുഞ്ഞിപ്പ, എന്‍. അബ്ദുറസാഖ്, റഫീഖ്കുരിക്കള്, കെ.പി അബ്ദുറഹ്മാന്, പി.എം മാന്മാന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."